കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നുച്ചയ്ക്ക് ശേഷം അവധി

  • Post category:news
  • Reading time:1 min read
You are currently viewing കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നുച്ചയ്ക്ക് ശേഷം അവധി

കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നുച്ചയ്ക്ക് ശേഷം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അവധി സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും അങ്കനവാടികള്‍ക്കും ബാധകം. നേരത്തെ സംസ്ഥാനത്തെ ഏഴുജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. വയനാട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി, പത്തനം തിട്ട, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി.കണ്ണൂര്‍ ശ്രീകണ്ഠപുരം മേഖലയില്‍ കനത്ത വെള്ളപ്പൊക്കമായതിനാല്‍ മടമ്പം മേരീലാന്റ് ഹൈസ്‌കൂള്‍, പൊടിക്കളം മേരി ഗിരി സ്‌കൂള്‍ എന്നിവയ്ക്ക് അവധി. കണ്ണൂര്‍ സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.

0Shares