കത്തെഴുതിവച്ച് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing കത്തെഴുതിവച്ച് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു

നീലേശ്വരം: സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി വിഷം കഴിച്ചു മരിച്ചു. എരിക്കുളം സെക്കന്‍ഡ് ബ്രാഞ്ച് മുന്‍ സെക്രട്ടറി മടിക്കൈ എരിക്കുളം ഏമ്പക്കാലിലെ വടക്ക് പുറത്ത് വി.പി മോഹനനെ (50)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വീട്ടില്‍ ‘ഞാന്‍ പോകുന്നു’ എന്ന് കത്തെഴുതി വെച്ച ശേഷം പോയതായിരുന്നു. തിരിച്ചെത്താത്തതിനേ തുടര്‍ന്ന് ബന്ധുക്കള്‍ പലയിടങ്ങളിലും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ ആലക്കുളം റോഡിലെ വണ്ണാര്‍ക്കുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിനിടേ കാണാതായ സംഭവം സംബന്ധിച്ച് നീലേശ്വരം പോലീസിലും പരാതി നല്‍കിയിരുന്നു. നീലേശ്വരം എസ്.ഐ എം.വി ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: രോഹിണി. മക്കള്‍: ജിതിന്‍, ജസ്ന. സഹോദരങ്ങള്‍: കുഞ്ഞമ്പു, ഗംഗാധരന്‍, ചന്ദ്രമതി, തമ്പായി, രമണി.

0Shares