കണ്ണൂർ, കാസർകോട് ഉൾപ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂർ, കാസർകോട് ഉൾപ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മറ്റന്നാൾ കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

0Shares