കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ വൈദ്യുതി ബന്ധം നിലച്ചത് നാട്ടുകാർക്ക് ദുരിതമായി; വൈദ്യുതി പുനസ്ഥാപിക്കാൻ ഉദ്യോഗസ്ഥർ പെടാപാട് പെടുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ വൈദ്യുതി ബന്ധം നിലച്ചത് നാട്ടുകാർക്ക് ദുരിതമായി; വൈദ്യുതി പുനസ്ഥാപിക്കാൻ ഉദ്യോഗസ്ഥർ പെടാപാട് പെടുന്നു

കോഴിക്കോട്/ കണ്ണൂർ/ കാസറഗോഡ്: 15 മെഗാവാട്ട് ശേഷിയുള്ള കക്കയം പവര്‍ ഹൗസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. വൈദ്യുതോത്പാദനം പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിന് പുറമെ ഓര്‍ക്കാട്ടേരി – കുറ്റിയാടി സബ്‌സ്‌റ്റേഷനുകള്‍ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കുള്ള വൈദ്യുതി ബന്ധവും മുടങ്ങിയിട്ടുണ്ട്. മഴ കുറഞ്ഞില്ലകിൽ ശനിയാഴ്ചയും ഇവിടനുള്ള വൈദ്യുതി മുടങ്ങാനാണ് സാധ്യത. വൈദ്യുതി പുനസ്ഥാപിക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.

നല്ലളം വഴി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ശ്രമം ഉദ്യോഗസ്ഥർ നടത്തുന്നുണ്ട്. ഇത് വിജയിച്ചാല്‍ ഈ ജില്ലകളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. കർണാടകയിൽ നിന്നും വൈദ്യുതി എത്തിക്കാനാകുമെങ്കിലും അത് മഞ്ചേശ്വരം വരെ മാത്രമാണ് സാധ്യമാകുക. മഞ്ചേശ്വരം – കുബണൂര്‍ – കാസര്‍കോട് ലൈനുകളില്‍ പുതിയ ലൈന്‍ വലിക്കുന്ന പണി നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ കര്‍ണാടകയില്‍ നിന്നുള്ള വൈദ്യുതി കാസര്‍കോട് ജില്ലയിലെ മറ്റു ഭാഗത്തേക്ക് എത്തിക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ പറയുന്നു.

0Shares