കണ്ണില്‍ കാണുന്ന കാഴ്ചകളെല്ലാം ക്യാന്‍വാസിലാക്കാന്‍ നിമിഷ നേരം മാത്രം മതി; വരകളില്‍ വിസ്മയം തീര്‍ക്കുകയാണ് ഈ ബി.ഡി.എസ് വിദ്യാര്‍ത്ഥിനി

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണില്‍ കാണുന്ന കാഴ്ചകളെല്ലാം ക്യാന്‍വാസിലാക്കാന്‍ നിമിഷ നേരം മാത്രം മതി; വരകളില്‍ വിസ്മയം തീര്‍ക്കുകയാണ് ഈ ബി.ഡി.എസ് വിദ്യാര്‍ത്ഥിനി

ജീവന്‍ തുടിക്കുന്ന കാഴ്ചകള്‍ ക്യാന്‍വാസില്‍ വരച്ചുചേര്‍ത്ത് വിസ്മയം തീര്‍ക്കുകയാണ് ഫാത്തിമ ഷഹനാസ് എന്ന ബിഡിഎസ് വിദ്യാര്‍ത്ഥിനി. കണ്ണില്‍ കാണുന്ന കാഴ്ചകള്‍ ക്യാന്‍വാസിലാക്കാന്‍ നിമിഷ നേരം മതി ഇവര്‍ക്ക്. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ആയിരുന്ന എടവണ്ണപ്പാറ ഒളവട്ടൂരിലെ റാഷിക്കിന്‍റെ ഭാര്യയാണ് ഈ അനുഗ്രഹീത കലാകാരി. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനിലെ സ്ഥല നാമ ബോര്‍ഡ് വരച്ചുകൊണ്ട് ജീവനക്കാരെ ഇവര്‍ വിസ്മയത്തിലാക്കിയിരുന്നു. കൊണ്ടോട്ടിയിലെ ഡോ:സൈദലവിയുടെയും, ഒതയ മംഗലം സുബൈദയുടെയും മകളാണ്ഫാത്തിമ ഷഹനാസ്.

നേരത്തെ, പ്രൈമറി സ്‌കൂള്‍ പഠന കാലത്ത് തന്നെ ഷഹനാസ് ചിത്ര രചനയില്‍ തന്‍റെ കരവിരുത് തെളിയിച്ചിരുന്നു. പി്ന്നീട് കൂട്ടുകാരുടെ ജന്മദിനത്തിന് അവരെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ഗ്രീറ്റിംഗ് കാര്‍ഡുകള്‍ വരച്ചു നല്‍കാന്‍ തുടങ്ങി. സ്‌കൂളിലെ മത്സരങ്ങളില്‍ പങ്കെടുത്ത് എല്ലാത്തിലും ഒന്നാമതെത്തിയപ്പോള്‍ ആത്മവീര്യം വര്‍ദ്ധിക്കുകയായിരുന്നു. പിന്നീട് യു. എ. ഇ, ദിബ്ബ ഫുജൈറയിലെ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ താരമായി. കോളേജ് പഠന കാലത്ത് പഠനത്തില്‍ ശ്രദ്ധ കൂടുതല്‍ വേണ്ടി വന്നതിനാല്‍ അല്‍പം പിന്നോട്ട് പോയെങ്കിലും ഇപ്പോള്‍ വീണ്ടും തിരിച്ചെത്തി.

വിവാഹ ശേഷം ഭര്‍ത്താവിന്‍റെ പ്രോത്സാഹനമാണ് വീണ്ടും വരകള്‍ക്കുള്ള പണിപ്പുരയൊരുക്കാന്‍ കാരണം. പ്രകൃതിയുടെ വിവിധ ഭവങ്ങളാണ് വരയ്ക്കാന്‍ ഏറെ ഇഷ്ടം. 3ഡി എഫക്ടിലുള്ള റിയലിസവും ഏറെ ഇഷ്ട്ടമാണെന്ന് ഷഹനാസ് പറയുന്നു. അറബിക് കാലിഗ്രഫിയിലും കഴിവുകള്‍ തെളിയിച്ചിട്ടുണ്ട് ഈ മിടുക്കി. വരും ദിവസങ്ങളില്‍ താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിലാണ് അവസാന വര്‍ഷ ബി.ഡി.എസിന് ഫാത്തിമ ഷഹനാസ് പഠിക്കുന്നത്.

0Shares