
കാസർകോട്: സ്വപ്നസൗന്ദര്യം കൈവിടാതെ കർട്ടൻ വിതരണരംഗത്തെ വൈവിധ്യവുമായി ഏറെ ജനശ്രദ്ധയാകർഷിച്ച സ്ഥാപനമായ കാസർകോട്ടെ അറേബ്യൻ കർട്ടൻസ് 15 -മത് വാർഷികാഘോഷത്തിൻ്റെ നിറവിൽ. വീടുകൾക്കും ഓഫീസുകൾക്കും ഗുണമേന്മയുള്ള അലങ്കാരമുള്ള കർട്ടനുകൾ നിർമ്മിച്ച് നൽകിയ പാരമ്പര്യം അറേബ്യൻ കർട്ടൻസ് ഹോം ഡെക്കരിൻ്റെ പ്രത്യേകതയാണ്. വർണാഭമായ കാർട്ടനുകളും വിന്റോ ബ്ലൈന്റുകളും ഹോൾസെയിൽ വിലയ്ക്കാണ് ഇവിടെ നിന്നും ഉപഭോക്താക്കൾക്ക് ലഭിക്കുന്നുവെന്നതാണ് പ്രധാന സവിശേഷത.
മനുഷ്യമനസ്സിന് സംതൃപ്തിയും കണ്ണിന് നയനാനന്ദവും പകരുന്നതിന് വീടിൻ്റെ അകത്തളങ്ങൾക്ക് മാറ്റ് കൂട്ടുന്നതിന് ആധുനിക കലാചാരുതയുമായി അറേബ്യൻ കാർട്ടൻസിൻ്റെ ശിൽപ്പികൾ നിരന്തരം പ്രവർത്തനനിരതരാണ്. കർട്ടൻ ഡിസൈനിംഗ്, വെർട്ടിക്കൽ ബ്ലൈന്റ്സ്, വെനീഷ്യൽ ബ്ലൈന്റ്സ്, സീബ്രാ ബ്ലൈന്റ്സ്, റോമൻ ബ്ലൈന്റ്സ്, വുഡൻ ബ്ലൈന്റ്സ്, ബാംബൂ ബ്ലൈന്റ്സ്, പി.വി.സി ബ്ലൈന്റ്സ്, റോൾ അപ്പ്, കിഡ്സ് റോൾ അപ്പ്, വുഡൻ ഫ്ലോർ, വുഡൻ മാറ്റ് തുടങ്ങിയവ വിവിധ ഡിസൈനുകളിലും വർണ്ണങ്ങളിലും അറേബ്യൻ കർട്ടൻസ് ഷോറൂമുകളിൽ ലാഭ്യമാണ്. ആഡംബരവീടുകളിലും ഓഫീസുകളിലും ഏറ്റവും പുതിയ മോഡലുകളിൽ ബ്രാൻറഡ് കാർട്ടനുകളും, ബ്ലൈന്റുകളും ഉടമസ്ഥരുടെ ഇഷ്ടാനുസരണം അലങ്കരിക്കുന്നതിന് ഈ സ്ഥാപനം ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
കാഴ്ചയിൽ കൊതിയൂറുന്ന പുതിയ കാലത്തിൻ്റെ ഗൃഹാലങ്കാരങ്ങൾക്ക് നിറക്കൂട്ടൊരുക്കുന്നതിന് കാസർകോട് നുള്ളിപ്പാടി അറഫാ സെൻ്റെറിലും ഉപ്പള യു.കെ നാഷണൽ ടവറിലും രണ്ട് പ്രധാന ഷോറൂമുകളിലായി പ്രവർത്തിക്കുന്ന അറേബ്യൻ കർട്ടൻസ് ഹോം ഡെക്കർ ആവശ്യക്കാർക്ക് കർട്ടനുകൾ തിരഞ്ഞെടുക്കാൻ വിശാലമായ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
