വീട്ടമ്മ കണ്ടത് പുലിയെത്തന്നെയെന്ന് പോലീസും വനംവകുപ്പും; കോഴിക്കോട് പെരുവയില്‍ പള്ളിത്താഴത്തെ വീടുകളിൽ ജാഗ്രതാ നിർദേശം; ചിത്രീകരിച്ച വീഡിയോയിൽ പുലിയുടെ സാന്നിധ്യം വ്യക്തം

  • Post category:news
  • Reading time:1 min read
You are currently viewing വീട്ടമ്മ കണ്ടത് പുലിയെത്തന്നെയെന്ന് പോലീസും വനംവകുപ്പും; കോഴിക്കോട് പെരുവയില്‍ പള്ളിത്താഴത്തെ വീടുകളിൽ ജാഗ്രതാ നിർദേശം; ചിത്രീകരിച്ച വീഡിയോയിൽ പുലിയുടെ സാന്നിധ്യം വ്യക്തം


കോഴിക്കോട്: കോഴിക്കോട് പെരുവയില്‍ പള്ളിത്താഴത്തെ ഒരു വീട്ടില്‍ പുലിയുടെ സാന്നിധ്യം കണ്ടതായി വിവരം. വീട്ടുകാരില്‍ ഒരാള്‍ കുടുംബാംഗങ്ങളുടെ വീഡിയോ പകര്‍ത്തുന്നതിനിടയിലാണ് പിന്നിലൂടെ പുലി കടന്ന് പോകുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞത്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ദൃശ്യങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിച്ചു. സമീപ വീടുകളിലെല്ലാം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പിടികൂടാനുള്ള തയ്യാറെടുപ്പ് നടത്തിവരികയാണ്.

0Shares