കോഴിക്കോട്: ജെല്ലിമിഠായി കഴിച്ച നാലുവയസ്സുകാരന്‍ മരിച്ചു. മിഠായി കഴിച്ച അമ്മ ഗുരുതരാവസ്ഥയിലാണ്. കൊയിലാണ്ടി കാപ്പാട് പാലോടയില്‍ സുഹറാബിയുടെ മകന്‍ യൂസഫലി(4) ആണ് മരിച്ചത്. വ്യാഴാഴ്ച്ചയാണ് ഇവര്‍ മൊഫ്യൂസ് ബസ് സ്റ്റാന്‍ഡിലെ കടയില്‍ നിന്ന് മിഠായി വാങ്ങി കഴിച്ചത്.

വീട്ടില്‍ എത്തിയപ്പോഴേക്കും വയറ്റിളക്കവും ചര്‍ദ്ദിയും അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് കുട്ടി മരിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.