Trending News





തിരുവനന്തപുരം: എൻ പ്രശാന്ത് ഐ.എ.എസിൻ്റെ സസ്പെൻഷൻ കാലാവധി 120 ദിവസം കൂടി നീട്ടി സർക്കാർ. റിവ്യൂ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ് സസ്പെൻഷൻ നീട്ടിയിരിക്കുന്നത്. ചീഫ് സെക്രട്ടറി നൽകിയ മെമ്മോക്കെതിരെ എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമെന്നാണ് റിവ്യൂ കമ്മറ്റിയുടെ വിലയിരുത്തൽ. ചീഫ് സെക്രട്ടറിയോട് തിരിച്ചു ചോദ്യങ്ങൾ ചോദിച്ച് കത്ത് അയച്ച് പ്രതിഷേധച്ചതും ചട്ടലംഘനമാണ്. ഈ മാസം 6 നാണ് പ്രശാന്തിന് മറുപടി നൽകാനുള്ള സമയം അവസാനിച്ചത്. കുറ്റാരോപണ മെമോക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിന് ശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് എന്ത് രേഖകളും പരിശോധിക്കാമെന്നും. 2 കത്തുകൾ ചീഫ് സെക്രട്ടറി പ്രശാന്തിന് നൽകിയിട്ടുണ്ട്. പ്രശാന്തിന് മറുപടി നൽകാനുള്ള സമയം 15 ദിവസം നീട്ടി നൽകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
Also Read

Sorry, there was a YouTube error.