കാസര്‍കോട്: ചെര്‍ക്കളയില്‍ കടയില്‍ കയറി അതിക്രമം കാട്ടി വ്യാപാരിയെ ആക്രമിച്ചതായി പരാതി. ചെര്‍ക്കളയിലെ ലോഗോസ് ജെന്റ്‌സ് റഡിമേയ്ഡ് സ്ഥാപന ഉടമ ജവാദിനെയാണ് ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. രണ്ടംഗ സംഘം അതിക്രമിച്ച് കടയില്‍ കയറി ജാവേദിനെ ആദ്യം മര്‍ദിക്കുകയായിരുന്നു. പിന്നീട് തടയാനെത്തിയ സഹോദരനെയും ജീവനക്കാരനെയും സംഘം മര്‍ദ്ദിച്ചു. സ്ഥാപനത്തിനെ സാധനങ്ങളും തകര്‍ത്തിട്ടുണ്ട്. അക്രമദൃശ്യം കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
ജവാദിന്റെ പരാതിയില്‍ വിദ്യാ നഗര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേരള ജെന്റ്‌സ് റെഡിമേയ്ഡ് റീട്ടേയില്‍ അസോസിയേഷന്‍ യൂനിറ്റി സെക്രട്ടറി കൂടിയാണ് ജാവേദ്. അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.ആര്‍.എ കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലാ പോലിസ് ചീഫിന് പരാതി നല്‍കി.
കടയില്‍ കയറി അതിക്രമം കാട്ടി വ്യാപാരിയെ ആക്രമിച്ചതായി പരാതി