ഓസ്ട്രേലിയന്‍ യുവതിയെ കോഴിക്കോട് നഗരത്തില്‍ കാണാതായതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഓസ്ട്രേലിയന്‍ യുവതിയെ കോഴിക്കോട് നഗരത്തില്‍ കാണാതായതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ഓസ്ട്രേലിയന്‍ സ്വദേശിനിയായ യുവതിയെ കോഴിക്കോട് നഗരത്തില്‍ കാണാതായതായി പരാതി. ഒസ്‌ട്രേലിയന്‍ സ്വദേശിയായ വെസ്‌ന എന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് കാണാനെത്തിയതായിരുന്നു ഇവര്‍.

തുടര്‍ന്ന് കോട്ടയം സ്വദേശിയും വെസ്‌നയുടെ സുഹൃത്തുമായ ജിം ബെന്നി നല്‍കിയ പരാതിയില്‍ കോഴിക്കോട് കസബ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ബെന്നിയും വെസ്‌നയും വയനാട്ടില്‍ നിന്ന് കോഴിക്കോട് എത്തിയത്. കോഴിക്കോട് എത്തിയിരുന്നെങ്കിലും ഇവര്‍ റൂം എടുത്തിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. നഗരം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares