
കോഴിക്കോട്: ഒാർക്കാൻ മറക്കുന്നവരുടെ ലോകത്ത് ഒാർമ്മശക്തി കൊണ്ട് അത്ഭുതം തീർക്കുകയാണ് കോഴിക്കോട്ടെ ആറു വയസ്സുകാരി സുന്ദരി ഇസ്ര ഹബീബ്. കോഴിക്കോട് ഈസ്റ്റ് കല്ലായിയിലെ വളപ്പിലകത്ത് ഹൗസില്‍ ഹബീബിന്റെ മകളും രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ, ഈ മിടുക്കി മീഡിയവണ്‍ ചാനലിന്റെ മലര്‍വാടി ലിറ്റില്‍ സ്കോളര്‍ എന്ന പരിപാടിയിലൂടെയാണ് മലയാളികളെയും ലോകത്തെയും അത്ഭുതപ്പെടുത്തിയത്. 110 രാജ്യങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകള്‍ വളരെ വേഗത്തില്‍ പറയുന്നു. ഇതിന് പുറമേ ലോകപ്രശസ്ത ശാസ്ത്രജ്ഞരെ അവരുടെ കണ്ടുപിടിത്തങ്ങളുടെ പേരിനൊപ്പം കൂട്ടി പറഞ്ഞു.
മൂന്നരവയസ്സുമുതലാണ് ഇസ്ര കാര്യങ്ങൾ പഠിച്ചുതുടങ്ങിയത്. ഇന്ത്യയുടെ തലസ്ഥാനമാണ് ന്യൂഡൽഹിയെന്ന് ഉപ്പ ഹബീബ് ഏതോ അവസരത്തിൽ മകളോടു പറഞ്ഞിരുന്നു. പിന്നീട് മകൾ ഇക്കാര്യം ഓർത്തു പറഞ്ഞപ്പോഴാണ് കുഞ്ഞിന്റെ കഴിവ് വീട്ടുകാർ മനസ്സിലാക്കിയത്. 110 രാജ്യങ്ങളടെ തലസ്ഥാനം, ഇന്ത്യയുടെ പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, ലോകാദ്ഭുതങ്ങൾ, ലോക ഫുട്ബോ ളർമാർ, യു.എൻ. സെക്രട്ടറി ജനറൽമാർ, രാജീവ്ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയവർ തുടങ്ങി ഇസ്രയുടെ ഓർമയിൽ ഇടം നേടിയത് വലിയൊരു പൊതുവിജ്ഞാനശേഖരമാണ്.
ഭാരതരത്‌ന ജേതാക്കളുടെ പേരുകള്‍ പഠിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ ഈ കൊച്ചു മിടുക്കി. ഇതിന് പുറമേ സ്‌പോര്‍ട്‌സിലും സംഗീതത്തിയും നൃത്തത്തിലും ഇസ്രക്ക് ഒരുപോലെ താല്‍പര്യമുണ്ട്. മകളെ കുറിച്ച് ഉപ്പ പറയുന്നതിങ്ങനെ ‘എല്ലാ കാര്യനഗ്ലും ശ്രദ്ധയോടെ കേട്ടുനിന്ന് അവള്‍ മനപാഠമാക്കും. ഒരിക്കലും അതില്‍ സംശയം പ്രകടിപ്പിക്കുക പോലുമുണ്ടായില്ല. ഫോട്ടോ കോപ്പി ഓർമയെന്നാണ് ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. നേരത്തെ ബാലാവകാശ കമ്മിഷന്റെ അംഗീകാരം ഇസ്രയെ തേടിയെത്തിയിട്ടുണ്ട്.
