ഓണം ഒരുമ 2017: ഘോഷയാത്രയില്‍ ഫ്‌ളോട്ടുകള്‍ അവതരിപ്പിക്കുവാന്‍ അവസരം

  • Post category:local news
  • Reading time:1 min read
You are currently viewing ഓണം ഒരുമ 2017: ഘോഷയാത്രയില്‍ ഫ്‌ളോട്ടുകള്‍ അവതരിപ്പിക്കുവാന്‍ അവസരം

കാസര്‍കോട്: ഓണം ഒരുമ 2017 ടൂറിസം ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഘോഷയാത്രയില്‍ ഫ്‌ളോട്ടുകള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്നും അപേഷ ക്ഷണിക്കുന്നു. ആഗസ്റ്റ് 31 നു വൈകുന്നേരം മൂന്നുമണിക്ക് പാലക്കുന്നില്‍ നിന്നും ആരംഭിച്ച് ആറു മണിയോടു കൂടി പള്ളിക്കര ബീച്ച് പാര്‍ക്കില്‍ ഘോഷയാത്ര എത്തിചേരും. ഘോഷയാത്രയില്‍ അണിനിരക്കുന്ന ഫ്‌ളോട്ടുകള്‍ക്കുള്ള മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ഫ്‌ളോട്ടിന് 25,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും.ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിന് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 15 ടീമുകള്‍ക്ക് 3,000 രൂപ വീതം അവതരണ ചിലവ് നല്‍കും. ഫ്‌ളോട്ട് മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഈമാസം 29നു മുന്‍പായി ബി.ആര്‍.ഡി.സി, ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 9447793812, 0467 2236580.

 

0Shares