
പീതാംബരന്‍ കുറ്റിക്കോല്‍
കാസര്‍കോട്: നിങ്ങള്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ചില നിക്ഷേപ മാര്‍ഗങ്ങളെക്കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് നിങ്ങളുടെ കൈയില്‍ ഒരു ലക്ഷം രൂപയുണ്ടെന്ന് കരുതുക. ഈ ഒരു ലക്ഷം രൂപ എവിടെ നിക്ഷേപിച്ചാലാകും കൂടുതല്‍ ലാഭം ലഭിക്കുക? ഇതിനായി ചില നിക്ഷേപ മാര്‍ഗങ്ങള്‍ പരിചയപ്പെടാം.
ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റ്
ഒരു ലക്ഷം രൂപ ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കാന്‍ പറ്റുന്ന നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍. റിസ്‌ക് വളരെ കുറവുള്ള ഒരു നിക്ഷേപ മാര്‍ഗമാണിത്. എട്ട് ശതമാനം വരെയാണ് ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക്.
പ്രതിമാസ വരുമാന പദ്ധതി
ഒരു ലക്ഷം രൂപ നിക്ഷേപിക്കാന്‍ പറ്റിയ മറ്റൊരു മികച്ച മാര്‍ഗമാണ് പ്രതിമാസ വരുമാന പദ്ധതികള്‍. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് പ്രതിമാസ വരുമാന പദ്ധതി നടത്തുന്നുണ്ട്. ഇവിടെ പണം നിക്ഷേപിച്ചാല്‍ വാര്‍ഷിക പലിശ നിരക്ക് 8.5 ശതമാനം വരെ ലഭിക്കും. അതായത് വര്‍ഷം 8500 രൂപയും പ്രതിമാസ കണക്കില്‍ 708.33 രൂപയുമാണ് ലഭിക്കുന്നത്.
സേവിംഗ്‌സ് അക്കൗണ്ട്
ഹ്രസ്വകാല ഫണ്ടുകള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ നിക്ഷേപ മാര്‍ഗമാണിത്. ഈ നിക്ഷേപത്തിന് കാലാവധി ബാധകമല്ല. എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാവുന്നതാണ്.
പി.പി.എഫ്
നിങ്ങളുടെ പണം നിക്ഷേപിക്കാന്‍ സാധിക്കുന്ന സുരക്ഷിതമായ മറ്റൊരു മാര്‍ഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകള്‍. ഇവിടെ നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപയില്‍ കൂടുതലും നിക്ഷേപിക്കാന്‍ കഴിയും.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം
കുറഞ്ഞത് 5 വര്‍ഷമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ കാലാവധി. പരമാവധി റിട്ടേണ്‍ ലഭിക്കുന്ന ഒരു നിക്ഷേപ മാര്‍ഗമാണിത്.
മ്യൂച്വല്‍ ഫണ്ട് സ്‌കീം
മറ്റൊരു മികച്ച നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍. പ്രത്യേകിച്ച് ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍. എന്നാല്‍ ഇവയുടെ റിട്ടേണ്‍ തുക മുന്‍കൂട്ടി പ്രവചിക്കാനാകില്ല. അല്‍പ്പം റിസ്‌കുള്ള ഒരു നിക്ഷേപ മാര്‍ഗം കൂടിയാണിത്.
സ്വര്‍ണത്തില്‍ നിക്ഷേപിക്കാം
സ്വര്‍ണ നിക്ഷേപം മികച്ച ഒരു മാര്‍ഗമാണ്. 20 മുതല്‍ 22 ശതമാനം വരെയാണ് വിവിധ ഇ.ടി.എഫ് നിക്ഷേപങ്ങളുടെ റിട്ടേണ്‍. പണം സ്വര്‍ണത്തിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഇ.ടി.എഫുകള്‍ മാത്രം തിരഞ്ഞെടുക്കുക.
ടാക്‌സ് ഫ്രീ ബോണ്ട്
ഒരു ലക്ഷം രൂപ നിക്ഷേപിക്കാന്‍ പറ്റുന്ന മറ്റൊരു മാര്‍ഗമാണ് ടാക്‌സ് ഫ്രീ ബോണ്ടുകള്‍. സ്ഥിര നിക്ഷേപം പോലെ തന്നെ സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണിത്.
ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും ഫിനാന്‍സ് കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള നിരവധി സാമ്പത്തിക സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലകളില്‍ അടുത്തകാലത്തായി നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍ അധികലാഭം ആഗ്രഹിച്ചുകൊണ്ട് അംഗീകാരമില്ലാത്ത പല സ്ഥാപനങ്ങളിലും ഏജന്റുമാരുടെ വാക്കുകേട്ട് പണം നിക്ഷേപിച്ച് നിരവധിപേരാണ് വഞ്ചിതരാകുന്നത്. തട്ടിപ്പുകാരുടെ കെണിയില്‍പെടാതെ സുരക്ഷിതമായി പണം നിക്ഷേപിച്ച് സമ്പാദ്യം വര്‍ധിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങളാണ് നിലവിലുള്ളത്. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ഗ്യാരന്റീഡ് നിക്ഷേപങ്ങള്‍ മാത്രം നടത്തുക.