കാഞ്ഞങ്ങാട്: നിരോധിത പുകയില ഉത്പന്നങ്ങളും പാന്‍മസാലകളും വില്പന നടത്തുന്ന യുവാവിനെ പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശി വകീലി(39)നെയാണ് ഹൊസ്ദുര്‍ഗ് എക്സൈസ് സംഘം പിടികൂടിയത്. കോട്ടച്ചേരിയിലെ കെട്ടിടത്തില്‍ വില്‍പന നടത്തിനെത്തിയ ഉടനെയാണ് അറസ്റ്റിലായത്. ഓണക്കാല വില്‍പ്പന ലക്ഷ്യമിട്ട് കര്‍ണാടകയില്‍നിന്നും എത്തിച്ചതാണ് ഈ ഉത്പന്നങ്ങളെന്ന് കരുതുന്നു.
ഹൊസ്ദുര്‍ഗ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര്‍.ഹരിനന്ദനും പ്രീവന്റീവ് ഓഫീസര്‍മാരായ പി.മോഹനന്‍, എം.അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.പി.സുധീന്ദ്രന്‍, വി.വഞ്ജുനാഥന്‍, മഞ്ജുനാഥ ആല്‍വ, ഡ്രൈവര്‍ സുമോദ് എന്നിവരുമടങ്ങിയ സംഘമാണ് റെയിഡിന് നേതൃത്വം നല്‍കിയത്.
ഒന്നര ക്വിന്റല്‍ പുകയില ഉത്പന്നങ്ങളും പാന്‍മസാലകളുമായി യുവാവ് പിടിയില്‍