ഏറനാട് എക്‌സ്പ്രസ് ഇന്നുമുതല്‍ 22 വരെ എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ നിര്‍ത്തും

  • Post category:news
  • Reading time:1 min read
You are currently viewing ഏറനാട് എക്‌സ്പ്രസ് ഇന്നുമുതല്‍ 22 വരെ എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ നിര്‍ത്തും

കാസര്‍കോട്: എറണാകുളം കലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഈമാസം 22 വരെ ടൗണ്‍ സ്‌റ്റേഷനില്‍ മംഗളൂരു നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് ട്രെയിനിനു താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചു. വൈകീട്ടു 4.16 നു സ്റ്റേഷനിലെത്തുന്ന ട്രെയിനിനു രണ്ടുമിനുട്ട്് സമയം ടൗണ്‍സ്റ്റേഷനില്‍ നിര്‍ത്തിയിടുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. വടക്കന്‍ കേരളത്തിലെ ആയിരക്കണക്കിന് കായികാസ്വാദകര്‍ക്ക് ആശ്വാസം പകരുന്നതാണ് റെയില്‍വേയുടെ പുതിയ അറിയിപ്പ്.

 

0Shares