എ.ബി.സി ട്വന്റി ട്വന്റി മെഗാ സെയിലിന് ഗംഭീര തുടക്കം

  • Post category:business / news
  • Reading time:1 min read
You are currently viewing എ.ബി.സി ട്വന്റി ട്വന്റി മെഗാ സെയിലിന് ഗംഭീര  തുടക്കം

കാസർകോട്/ കണ്ണൂർ: ടൈൽസ്, സാനിറ്ററിവെയർ രംഗത്തെ കേരളത്തിലെ ഏറ്റവും വലിയ വില്പനക്കാരായ എ.ബി.സി ഗ്രൂപ്പിന്‍റെ 2020 ലെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് ഓഫറിന് ഗംഭീര തുടക്കമായി. അത്യാകർഷകമായ നിരവധി കോമ്പോ ഓഫറുകളും, ടൈൽസ് സാനിറ്ററിവെയർ , പ്ലംബിംഗ് ഉൽപ്പന്നങ്ങൾക്ക് 70% വരെ ഡിസ്‌കൗണ്ടുകളും എബിസി അവതരിപ്പിക്കുന്നു. കൂടാതെ മെഗാ ഓഫറുകളായി 42990 രൂപക്ക് ഒരു വീടിന് ആവശ്യമായ മുഴുവൻ ടൈലുകളും, 52990 രൂപക്ക് ഒരു വീട്ടിലേക്കുള്ള മുഴുവൻ ടൈൽസ് സാനിറ്ററിവെയർ ഉൽപ്പന്നങ്ങളും എ.ബി.സി നൽകുന്നു.

ബാത് റൂമിന് ആവശ്യമായ മുഴുവൻ സാനിറ്ററി വെയറുകളും ഫിറ്റിങ്‌സുകളും 3890 രൂപക്ക് ലഭിക്കും , കൂടാതെ പ്രധാന ആകർഷണമായി തവണ വ്യവസ്ഥയിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള സുവർണ്ണാവസരവും എ.ബി.സി ഒരുക്കിയിരിക്കുന്നു. എ.ബി.സി ഗ്രൂപ്പിന്‍റെ എ.ബി.സി സെയിൽസ് കോർപറേഷൻ, എ.ബി.സി മൈഹോം ഷോറൂമുകളിൽ ഈ ഓഫറുകൾ ലഭ്യമാണ്.

കാസര്‍കോട് എ.ബി.സി സെയിൽസ് കോർപറേഷനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ എ.ബി.സി 2020 മെഗാ സെയിലിന്‍റെ ഉദ്ഘാടനം കാസര്‍കോട് മുൻസിപ്പൽ ചെയർപേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിം നിർവ്വഹിച്ചു. കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർമാൻ വി.വി രമേശൻ കാഞ്ഞങ്ങാട് എ.ബി.സി സെയിൽസ് കോർപറേഷനിൽ നടന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. എ.ബി.സിയുടെ ഈ ഓഫർ ആവശ്യക്കാർ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് വിശിഷ്ട വ്യക്തികൾ പറഞ്ഞു.

0Shares