എസ്.വൈ.എസ് ‘ഖിറാന്‍-2018’ പതാക ഉയര്‍ന്നു; അഞ്ച് നിര്‍ധന യുവതികളുടെ സമൂഹ വിവാഹം കേന്ദ്ര സഹമന്ത്രി രമേശ് ജിഗ്ഗജിനഗി ഉദ്ഘാടനം ചെയ്യും

  • Post category:local news
  • Reading time:2 mins read
You are currently viewing എസ്.വൈ.എസ് ‘ഖിറാന്‍-2018’ പതാക ഉയര്‍ന്നു; അഞ്ച് നിര്‍ധന യുവതികളുടെ സമൂഹ വിവാഹം കേന്ദ്ര സഹമന്ത്രി രമേശ് ജിഗ്ഗജിനഗി ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി യൂനിറ്റ് എസ്.വൈ.എസ് ഈമാസം 14 മുതല്‍ 21 വരെ സംഘടിപ്പിക്കുന്ന ‘ഖിറാന്‍-2018’ ന്റെ പതാക ഉയര്‍ന്നു. സൗത്ത് ചിത്താരി പി.എ ഉസ്താദ് നഗറില്‍ സംഘാടക സമിതി മുഖ്യ രക്ഷാധികാരി സയ്യദ് ജാഫര്‍ സാദിഖ് തങ്ങള്‍ പതാക ഉയര്‍ത്തി. അഞ്ച് നിര്‍ധന യുവതികള്‍ക്ക് മാംഗല്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ‘ഖിറാന്‍’ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ഞായറാഴ്ച്ച വൈകുന്നേരം ‘സമാരംഭം’ പരിപാടി റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എം.പി. പി കരുണാകരന്‍ മുഖ്യാതിഥിയായിരിക്കും. രാത്രി 8.30 നു ഹംസ മിസ്ബാഹി ഓട്ടപ്പടവ് മതപ്രഭാഷണം നടത്തും. 15ന് വൈകുന്നേരം 4.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കര്‍ണ്ണാടക ഹജ്ജ് മന്ത്രി ആര്‍.റോഷന്‍ ബേഗ് ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍, കര്‍ണ്ണാടക കാഷ്യൂ ഡവലപ്പ് ചെയര്‍മാന്‍ ബി.എച്ച്. ഖാദര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. തുടര്‍ന്ന് രാത്രി 8.30ന് പേരോട് അബ്ദുല്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും. 17ന് വൈകുന്നേരം 4.30ന് നടക്കുന്ന യൂത്ത് മീറ്റ് സാമൂഹിക പാരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 7 മണിക്ക് ഡോ: മുഹമ്മദ് ഫാറൂഖ് നഈമി മതപ്രഭാഷണം നടത്തും. 18ന് വൈകുന്നേരം 4.30 ന് മീഡിയ സെമിനാര്‍ കര്‍ണ്ണാടക ഗതാഗത വകുപ്പ് മന്ത്രി എച്ച്.എം. രേവണ്ണ ഉദ്ഘാടനം ചെയ്യും. രാത്രി 8.30ന് റാഫി അഹ്‌സനി കാന്തപുരം മതപ്രഭാഷണം നടത്തും. 19 ന് വൈകുന്നേരം 4.30ന് നടക്കുന്ന മാനവ സൗഹൃദ സംഗമം കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. 20ന് ശനി വൈകുന്നേരം സൗത്ത് ചിത്താരിക്ക് അഭിമാനമായവര്‍ക്ക് ആദരവ് സമര്‍പ്പിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. രാത്രി 8.30ന് അബ്ദുല്‍ റഹ്മാന്‍ ദാരിമി കൂറ്റമ്പാറ മതപ്രഭാഷണം നടത്തും. 21ന് രാവിലെ 10 മണിക്ക് അഞ്ച് നിര്‍ധന യുവതികളുടെ സമൂഹ വിവാഹം കേന്ദ്ര ശുദ്ധജല, ശുചിത്വ വകുപ്പ് സഹമന്ത്രി രമേശ് ജിഗ്ഗജിനഗി ഉദ്ഘാടനം ചെയ്യും. ശൈഖുനാ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നിക്കാഹിന് കാര്‍മ്മികത്വം വഹിക്കും.

0Shares