എസ്.ടി.യു പെന്‍ഷന്‍ സംഗമവും അനുസ്മരണവും സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing എസ്.ടി.യു പെന്‍ഷന്‍ സംഗമവും അനുസ്മരണവും സംഘടിപ്പിച്ചു

കാസര്‍കോട്: നിര്‍മാണ തൊഴിലാളി ക്ഷേമ നിധിയില്‍ നിന്നും പെന്‍ഷന്‍ പറ്റിയ എസ്.ടി.യു.തൊഴിലാളികളുടെ സംഗമവും പി.ബി.അബ്ദുറസാഖ് അനുസ്മരണവും സംഘടിപ്പിച്ചു. എസ്.ടി.യു ദേശീയ സെക്രട്ടറി എ.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.എ.ഇബ്രാഹിം എതിര്‍ത്തോട് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അശ്‌റഫ് മുഖ്യാതിഥിയായിരുന്നു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അശ്‌റഫ് എടനീര്‍ മുഖ്യ പ്രഭാഷണവും എം.എ.മക്കാര്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. എ അഹ്മദ് ഹാജി, ശരീഫ് കൊടവഞ്ചി, ബി.കെ.അബ്ദുസ്സമദ്, മുത്തലിബ് പാറക്കട്ട, കെ.ബി.മുഹമ്മദ് കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, മന്‍സൂര്‍ മല്ലത്ത്, പി.ഐ .എ .ലത്തീഫ് ,എല്‍.കെ.ഇബ്രാഹിം, എം.കെ.ഇബ്രാഹിം, ശിഹാബ് റഹ്മാനിയ നഗര്‍, യൂസഫ് പാച്ചാണി, ഹസ്സന്‍കുഞ്ഞി പാത്തൂര്‍, സൈനുദ്ധീന്‍ തുരുത്തി, അബ്ദുറഹ്മാന്‍ കടമ്പള, ശാഫി പള്ളത്തടുക്ക പ്രസംഗിച്ചു.

0Shares