കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. ബദിയടുക്ക മേഖല ‘വിഷന്‍ 18 ‘ കാലം കൊതിക്കുന്നു; നാഥന്‍ വിളിക്കുന്നു’ എന്ന പ്രമേയത്തില്‍ നടന്നുവരുന്ന നൂറിന കര്‍മ്മ പദ്ധതിയുടെ സമാപന മഹാസമ്മേളനം മൂന്ന് ദിവസങ്ങളിലായി ബദിയടുക്ക ഹുദൈബിയ്യയില്‍ തുടങ്ങി. പരിശീലനം ലഭിച്ച 500 വിഖായ വളണ്ടിയേഴ്‌സിന്റെ സമര്‍പ്പണവും റൂട്ട് മാര്‍ച്ചും നടന്നു. തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി ഉദ്ഘാടനം നിര്‍വഹിച്ചു. വിഖായ സന്നദ്ധ സേവന സംഘത്തിനെ യു.എം അബ്ദുറഹിമാന്‍ മൗലവി നാടിന്ന് സമര്‍പ്പിച്ചു.
സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ വിഖായ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മേഖല പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു.
എന്‍.പി.എം. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍, സമസ്ത മദ്രസ മാനേജ് മെന്റ് ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം, ഫസലുറഹ്മാന്‍ ദാരിമി, ഹസൈനാര്‍ ഫൈസി, പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ഖലീല്‍ ഹുദവി, അശ്‌റഫ് മിസ്ബാഹി, സുബൈര്‍ ദാരിമി, കെ.യു.ദാവൂദ് ഹാജി, മളി അബ്ദുല്ല ഹാജി, സിദ്ധീഖ് ബെളിഞ്ചം, മൊയ്തു ചെര്‍ക്കള, മാഹിന്‍ കേളോട്ട്, അല്‍ത്താഫ് പാടലടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. രണ്ടാം ദിവസമായ ഇന്ന് മഗ്രിബ് നിസ്‌കാരാനന്തരം ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും.
എസ്.കെ.എസ്.എസ്.എഫ് വിഷന്‍ -18 വിഖായയെ നാടിന് സമര്‍പ്പിച്ചു