കാസര്‍കോട്: വാഹനാപകടത്തില്‍ എസ്.എഫ്.ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗം അഹമ്മദ് അഫ്‌സല്‍ മരണപ്പെട്ട സംഭവത്തില്‍ അപകടത്തിന് കാരണമായ ലോറിയുടെ ഡ്രൈവര്‍ അറസ്റ്റില്‍. പൂനെ സ്വദേശി മങ്കേഷിനെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവവുമായി ബന്ധപ്പെട്ട് കാറില്‍ സഞ്ചരിക്കവെയാണ് കഴിഞ്ഞദിവസം ദേശീയപാതയില്‍ വച്ച് ലോറിയുമായി കൂട്ടിയിടിച്ച് അഹമ്മദ് അഫ്‌സലിന് ജീവന്‍ നഷ്ടമായത്.

കാറിലുണ്ടായിരുന്ന എസ്.എഫ്.ഐ നേതാക്കളായ കെ.വിനോദ്, നസ്‌റുദ്ധീന്‍ എന്നിവര്‍ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വാഹനാപകടം നടക്കുമ്പോള്‍ ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തെക്കുറിച്ച് വിദ്യാനഗര്‍ പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തി വരുന്നു.
