കാസര്‍കോട്: പത്താംക്ലാസ് പാസായാല്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ആധിയാണ്. എവിടെ ചേരണം ഏത് കോഴ്സ് എടുക്കണം എന്നതിനെ സംബന്ധിച്ച് പലര്‍ക്കും വ്യക്തമായ തീരുമാനത്തിലെത്താന്‍ കഴിയാറില്ല. മെച്ചപ്പെട്ട പഠന നിലവാരവും മിതമായ ഫീസുമാണ് പലരും ആഗ്രഹിക്കുന്നത്. അത് കൊണ്ടാണ് വിദ്യാര്‍ഥികളില്‍ പലരും കുമ്പള നായിക്കാപ്പിലെ ലിറ്റില്‍ ലില്ലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെ തിരഞ്ഞെടുക്കാന്‍ കാരണം. പ്ലസ് വണ്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് സയന്‍സ്, കോമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ആര്‍ട്സ്, തുടങ്ങിയ വിഷയങ്ങളില്‍ തുടര്‍പഠനം ഇവിടെ ഉറപ്പാക്കാമെന്ന പ്രത്യേകതയാണ് ട്രസ്റ്റ് മുന്നോട്ടുവയ്ക്കുന്നത്.
പത്താം തരത്തില്‍ 90 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്ലസ് വണ്‍ സയന്‍സില്‍ ഫ്രീ അഡ്മിഷനും നല്‍കും. കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും, അനാഥ കുട്ടികള്‍ക്കും, മാതാപിതാക്കള്‍ രോഗാവസ്ഥയിലായ കുട്ടികള്‍ക്കും ലിറ്റില്‍ ലില്ലി എഡ്യൂക്കേഷണല്‍ ട്രസ്റ്റ് മുഖേന ഫീസ് ഇല്ലാതെ പഠിക്കാനുള്ള സൗകര്യവുമുണ്ട്. 
എല്‍.കെ.ജി മുതല്‍ പ്ലസ് ടുവരെയും കൂടാതെ പ്ലേ സ്‌കൂളും സ്ഥാപനത്തിലുണ്ട്. പഠനത്തിനപ്പുറം യോഗ, ഡാന്‍സ്, മ്യൂസിക്, ഭഗവത് ഗീത ക്ലാസ് എന്നിവയില്‍ കുട്ടികള്‍ക്ക് പ്രത്യേകമായി പരിശീലനം നല്‍കുന്നുണ്ട്. പ്രാര്‍ഥനാ മുറി, വിശാലമായ കളിസ്ഥലം, ലൈബ്രറി എന്നിവയും സ്‌കൂളിനെ ആകര്‍ഷകമാക്കുന്നു. ആഴ്ചതോറും ജി.കെ ക്ലാസും വ്യക്തിത്വ വികസന ക്ലാസും നടത്തുന്നുണ്ട്. ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് സിവില്‍ സര്‍വീസ് ക്ലാസും ഏര്‍പ്പെടുത്തിയിരിക്കുകയാണ് സ്‌കൂള്‍ മാനേജ്‌മെന്റ്.
കായികമേഖലയില്‍ തല്‍പരരായവര്‍ക്ക് ടേബിള്‍ ടെന്നീസ് അടക്കമുള്ള സ്പോര്‍ട്സിനും മുന്‍തൂക്കം നല്‍കുന്നു. കുട്ടികളെ സ്‌കൂളിലെത്തിക്കാനും തിരിച്ച് വീട്ടില്‍ എത്തിക്കാനും സ്‌കൂള്‍ ബസ് സൗകര്യവുമുണ്ട്. കാസര്‍കോട്ടെ കുമ്പള ടൗണില്‍ നിന്നും മാറി നായ്ക്കപ്പില്‍ മുപ്പത് വര്‍ഷം മുമ്പാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിതമായത്. ‘മിതമായ ഫീസ്, ചിട്ടയായ പഠനം’ എന്നതാണ് ഈ സ്‌കൂള്‍ മുന്നോട്ട് വക്കുന്ന ആശയം. എല്‍.കെ.ജി, പ്ലേ സ്‌കൂള്‍, ഒന്‍പതുവരേയുള്ള ക്ലാസുകളില്‍ ഏതാനും സീറ്റൊഴിവുണ്ട്. ഈ അധ്യയന വര്‍ഷത്തിലെ പ്രവേശനത്തിന് 04998 215306, 9447361967 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.