ഉദുമ: എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മാസംന്തോറും നടത്തി വരാറുളള സ്വലാത്ത് മജ്‌ലിസിന്റെ 32ാം വാര്‍ഷികത്തിന് എരോല്‍ സിഎം ഉസ്താദ് നഗറില്‍ തുടക്കമായി. ജമാഅത്ത് കമ്മിററി പ്രസിഡണ്ട് എരോല്‍ മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി. ഖാസി സി. എ മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് യു.കെ. മുഹമ്മദ് മീര്‍ ബാഖിര്‍ ദാമാദ് അല്‍ ബുഖാരി അധ്യക്ഷനായി.
പി. അബ്ദുല്ല ഹാജി, പി. അബ്ദുല്‍റഹിമാന്‍ ഹാജി, പൈച്ചാര്‍ അബ്ദുല്ല ഹാജി, അഷ്‌റഫ് ബി. എ മുല്ലച്ചേരി, അബ്ദുല്ല ബദരിയ്യ, എന്‍. ബി സെലീം, പി. മുഹമ്മദ് കുഞ്ഞി ഹാജി, കെ.എ അബൂബക്കര്‍, ശരീഫ് എരോല്‍, ഹുസൈന്‍ ഹിമമി സംബന്ധിച്ചു. എം. കുഞ്ഞഹമ്മദ് ഹാജി ബദരിയ്യ സ്വാഗതവും അബ്ദുല്‍ റഹിമാന്‍ കറാമ നന്ദിയും പറഞ്ഞു. ഹാഫിള് അബ്ദുല്‍ റസ്സാഖ് അബ്‌റാറി സി.എം ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി.
എരോലില്‍ സ്വലാത്ത് മജ്ലിസ് വാര്‍ഷികം തുടങ്ങി