എന്താണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മാത്രം സീ-മാര്‍ട്ടിന്റെ പ്രത്യേകത..?

  • Post category:local news
  • Reading time:1 min read
You are currently viewing എന്താണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മാത്രം സീ-മാര്‍ട്ടിന്റെ പ്രത്യേകത..?

കാഞ്ഞങ്ങാട്: പുത്തന്‍ വീടും ഓഫീസും പണിയുന്നവര്‍ക്കും പഴയത് മോടിപിടിപ്പിക്കുന്നവര്‍ക്കും ആശ്വാസകരമാവുകയാണ് കാഞ്ഞങ്ങാട്ടെ അതിഞ്ഞാലിലെ സീ മാര്‍ട്ട്. ലോകോത്തര നിലവാരമുള്ള ലൈറ്റ്‌സും ഇന്റീരിയര്‍ ഡെക്കറേറ്റിവ് മെറ്റീരിയലും ഒരേകുടക്കീഴില്‍ ലഭ്യമാക്കിയിരിക്കുന്നുവെന്നതാണ് ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുന്നത്. ഇതുകൂടാതെ ഇന്ത്യയിലെ മികച്ച ബ്രാന്റ്ഡ് ഉല്‍പന്നങ്ങളും സീ മാര്‍ട്ടിലുണ്ട്. വീട്, ഷോപ്പ്, ഓഫിസുകള്‍ തുടങ്ങിയവയ്ക്കാവശ്യമായ എല്‍.ഇ.ഡി. ഫാന്‍സി ലൈറ്റുകളുടെ കമനീയ ശേഖരവും ഇവിടെ കാണാം. വിലക്കുറവും ഗുണമേന്മയുമാണ് സ്ഥാപനത്തിന്റെ മറ്റൊരു പ്രത്യേകത.ഫാന്‍സി ലൈറ്റുകളെ കൂടാതെ ബെഡ് സെറ്റ്‌സ്, കാര്‍പെറ്റ്‌സ്, വോള്‍പേപ്പേഴ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഫ്‌ളവേഴ്‌സ്, വുഡണ്‍ ഫ്‌ളോര്‍സ്, വിനൈല്‍ ഫ്‌ളോര്‍സ്, വാള്‍ ഡെക്കറേറ്റിവ് ഷെല്‍ഫ്‌സ് തുടങ്ങി ഇന്റീരിയല്‍ ഡെക്കേറേഷനുകളാണ് സീ മാര്‍ട്ടിനെ മറ്റു സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ആറു വര്‍ഷം മുമ്പ് തളിപ്പറമ്പിലാണ് ആദ്യ ഷോറൂം പ്രവര്‍ത്തനം തുടങ്ങിയത്. ഇപ്പോള്‍ കാഞ്ഞങ്ങാട്ടും അതിവിപുലമായ ശേഖരത്തോടെ രണ്ടാമത്തെ ഷോറൂമും പ്രവര്‍ത്തിച്ചുവരികയാണ്. ഒരു വീട് വയ്ക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ തന്നെ ചിന്തിച്ചു തുടങ്ങുന്ന കാര്യമാണ് വീടിന്റെ ഇന്റീരിയര്‍ എങ്ങനെയെല്ലാം വേണം എന്നതിനേക്കുറിച്ച്. ഇതിനു വേണ്ട വ്യത്യസ്ത ശൈലിയുള്ള ലൈറ്റുകള്‍ക്കും മറ്റു അലങ്കാര വസ്തുകള്‍ക്കും നിരവധി സ്ഥലങ്ങളില്‍ പര്‍ച്ചേസിനായ് അലയുന്നവര്‍ക്ക് ഒരുഅനുഗ്രഹമാവുകയാണ് ഈ സ്ഥാപനം.

0Shares