എഞ്ചിനീയറിങ് കോളജില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥി തൂങ്ങിമരിച്ചു; സംഭവം ക്ലാസ് തുടങ്ങുന്നതിന് തലേദിവസം

  • Post category:news
  • Reading time:1 min read
You are currently viewing എഞ്ചിനീയറിങ് കോളജില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥി തൂങ്ങിമരിച്ചു; സംഭവം ക്ലാസ് തുടങ്ങുന്നതിന് തലേദിവസം

കാസര്‍കോട്: എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ പലചരക്ക് വ്യാപാരി അടുക്കത്ത്ബയല്‍ അര്‍ജാല്‍ സ്വദേശി ഹരിശ്ചന്ദ്രന്റെയും റീനയുടെയും മകന്‍ അര്‍ഷിദ് കുമാര്‍(18)ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനത്തിന്‌ശേഷം തിഹ്കളാഴ്ച രാവിലെ ക്ലാസില്‍ പോകാനിരിക്കെയാണ് അര്‍ഷിദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച വൈകിട്ട് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ആത്മഹത്യ ചെയ്തത്. ഹരിശ്ചന്ദ്രനും റീനയും എറണാകുളത്തായിരുന്നു. മുത്തച്ഛന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഏറെ നേരമായിട്ടും കിടപ്പു മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നി വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സഹോദരങ്ങള്‍: അശ്വതി, ആദിഷ്.

 

0Shares