എക്സൈസ് പോലീസ് വകുപ്പുകള്‍ നോക്കുകുത്തി; ജസീമിന്റെ മരണവും കഞ്ചാവ് മാഫിയയുമായി ബന്ധപെട്ടതാണെന്നും ജസീം കേസ് ഒരു സ്പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും എം.എസ്.എഫ്

  • Post category:local news
  • Reading time:1 min read
You are currently viewing എക്സൈസ് പോലീസ് വകുപ്പുകള്‍ നോക്കുകുത്തി; ജസീമിന്റെ മരണവും കഞ്ചാവ് മാഫിയയുമായി ബന്ധപെട്ടതാണെന്നും ജസീം കേസ് ഒരു സ്പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും എം.എസ്.എഫ്

കാസര്‍കോട്: ജില്ലയില്‍ എക്സൈസ് പോലീസ് വകുപ്പുകള്‍ നോക്കുകുത്തിയാണെന്നും ജസീം കേസ് ഒരു സ്പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും എം.എസ്.എഫ്. ജസീം കേസ് അന്വേഷണം ഇപ്പോള്‍ നേരായ ദിശയിലല്ല ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നതെന്നും ഇത്തരത്തിലുള്ള കേസുകളില്‍ ഗൂഡാലോചന പുറത്തു കൊണ്ട് വരാനും പോലീസ് തയ്യാറാവണമെന്നും എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പോലിസ് എക്‌സൈസ് വകുപ്പുകള്‍ നോക്കുകുത്തിയായതിനാല്‍ കഞ്ചാവ് മാഫിയ തഴച്ച് വളരുകയാണ്. ജില്ലയിലെ സ്‌കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന സജീവമാണ്. ഇതിനെതിനെ  നടപടി സ്വീകരിച്ചില്ലെങ്കില്‍ അതിശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ധേഹം പറഞ്ഞു. ചില കേസുകളില്‍ പിടിക്കപെടുന്നുണ്ടെങ്കിലും പിടിക്കപ്പെടുന്ന ആളുകളോട് ഇതിന്റെ ഉറവിടം അന്വേഷിക്കാനോ അതിന് പിന്നാലെ പോവാനോ പോലീസ് തയ്യാറാവുന്നില്ല. മാങ്ങാട് സ്വദേശി ജസീമിന്റെ മരണവും കഞ്ചാവ് മാഫിയയുമായി ബന്ധപെട്ടതാണെന്നു ബംബ്രാണി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി ഹമീദ് സി.ഐ, ഖാദര്‍ ആലൂര്‍, സര്‍ഫ്രാസ് കടവത്ത്, ഷാനിഫ് നെല്ലിക്കട്ട, മുര്‍ഷിദ് മുഹമ്മദ് സംബന്ധിച്ചു.

0Shares