എം.ബി.ബി.എസ് പരീക്ഷാ ഫലം ചോര്‍ന്നു: അഴിമതി നടന്നിട്ടുണ്ടെന്ന് സംശയം.

  • Post category:news
  • Reading time:1 min read
You are currently viewing എം.ബി.ബി.എസ് പരീക്ഷാ ഫലം ചോര്‍ന്നു: അഴിമതി നടന്നിട്ടുണ്ടെന്ന് സംശയം.

കണ്ണൂര്‍: ഇന്ന് പ്രസിദ്ധീകരിക്കാനിരുന്ന എം.ബി.ബി.എസ് പരീക്ഷാ ഫലം ചോര്‍ത്തിയതായി വിവരം. 2012 എം.ബി.ബി.എസ് ബാച്ചിന്റെ പരീക്ഷാ ഫലമാണ് ചോര്‍ന്നത്. ഇതുസംബന്ധിച്ച് പരിയാരം സഹകരണ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ആരോഗ്യ സര്‍വകലാശാലയ്ക്കും മന്ത്രി കെ.കെ.ശൈലജയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചതെങ്കിലും തിങ്കളാഴ്ച വൈകിട്ടുതന്നെ സംസ്ഥാനത്തെ പ്രശസ്തമായ സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ വെബ് സൈറ്റില്‍ ഫലം പ്രസിദ്ധീകരിച്ചിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. ആരോഗ്യ സര്‍വകലാശാലയുടെ വെബ് സൈറ്റ് വഴിയാണ് ഫലം ചോര്‍ന്നതെന്നാണു സൂചന. ആരോഗ്യസര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളുമായി പരീക്ഷഫലം ചോര്‍ന്നതിനും ബന്ധമുണ്ടോയെന്നും അന്വേഷിക്കും.

0Shares