അജ്‌മാൻ: കാസർകോട്ടെ പൗര പ്രമുഖനായിരുന്ന കെ.എസ് അബ്ദുല്ലയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടുർണമെന്റ്. മാലിക് ദീനാർ ഫാർമസി പ്രീമിയർ ലീഗ് സെവൻസ് (MDPPL -2019) അജ്‌മാൻ ഹമീദിയ സ്പോർട്സ് പാർക്കിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന മത്സരം കാണാൻ മാലിക് ദീനാർ ക്യാമ്പസിൽ പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥികളും അവരുടെ കുടുംബവും സംബന്ധിക്കും.
ഇത് രണ്ടാം വർഷമാണ് പൂർവ വിദ്യാർത്ഥി സംഘം ഇത്തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം നടത്തിയ പരിപാടിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സംഘാടകർ ഈവർഷവും മത്സരം സംഘടിപ്പിക്കാൻ തീരുന്മാനിച്ചത്. ഇപ്പോൾ നിരവധിപേർ പിന്തുണയുമായി എത്തിയതായും സംഘാടകർ പറയുന്നു.
