തൃക്കരിപ്പൂര്‍: വേനല്‍ കാലത്ത് ഒരിറ്റു ജലത്തിനായി ഏവരും നെട്ടോട്ടമോടുന്ന ഈ വേളയില്‍ ദാഹജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കി എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഒരാഴ്ച കാലം നീണ്ടു നില്‍ക്കുന്ന ജലവാരം ആചരിക്കുന്നു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്, മുന്‍സിപ്പല്‍, ശാഖ, ക്യാമ്പസ് തലങ്ങളിലും മുഴുവന്‍ എം.എസ്.എഫ് പ്രവര്‍ത്തകരുടെ വീടുകളിലുമായി ‘സഹജീവികള്‍ക്കൊരിറ്റു കുടിനീര്’ എന്ന പ്രമേയത്തില്‍ ജില്ലയില്‍ ആയിരം തണ്ണീര്‍കുടങ്ങള്‍ സ്ഥാപിക്കും.
പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ലോക ജലദിനത്തില്‍ ബീരിച്ചേരി എല്‍.പി.സ്‌കൂള്‍ പരിസരത്ത് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ആനന്ദ് പേക്കടം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ ബാവ മുഖ്യപ്രഭാഷണം നടത്തി. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ മുഖ്യാതിഥിയായിരുന്നു. സയീദ് വലിയപറമ്പ, എസ്.കുഞ്ഞഹമ്മദ്, വി.പി.പി ഷുഹൈബ്, ശംസുദ്ധീന്‍ കാരോളം, ടി.വി. കുഞ്ഞബ്ദുള്ള, മുഹമ്മദ് തെക്കെകാട്, എ.ജി ശംസുദ്ധീന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക പി.കെ.പ്രേമലത, മുബാഷ് കോട്ടപ്പുറം, എം.അബ്ദുറഹ്മാന്‍, പി ഹമീദ്, എന്‍.ശാഹുല്‍ ഹമീദ് സംബന്ധിച്ചു.
എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ‘സഹജീവികള്‍ക്കൊരിറ്റു കുടിനീര്’ പദ്ധതിക്ക് ബീരിച്ചേരിയില്‍ തുടക്കമായി