ഊഷ്മള സൗഹാര്‍ദത്തിൻ്റെ ഒത്തുചേരലായി ഉദുമക്കാര്‍ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം

  • Post category:local news
  • Reading time:1 min read
You are currently viewing ഊഷ്മള സൗഹാര്‍ദത്തിൻ്റെ ഒത്തുചേരലായി ഉദുമക്കാര്‍ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം

ഉദുമ: റമസാനിൻ്റെ ചൈതന്യം വിളിച്ചോതി സ്‌നേഹ സന്ദേശം പകര്‍ന്ന് ഉദുമക്കാര്‍ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഊഷ്മള സൗഹാര്‍ദത്തിൻ്റെ ഒത്തുചേരലായി. പാലക്കുന്ന് ഹോട്ടല്‍ ബേക്കല്‍ പാലസില്‍ നടന്ന സംഗമം കണ്ണൂര്‍ സര്‍വകലാ ശാല മുന്‍ വൈസ് ചാന്‍സലറും ഉദുമ ക്കാര്‍ കൂട്ടായ്മ അംഗവുമായ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. മനുഷ്യര്‍ക്കിടയില്‍ വിവേചനത്തിൻ്റെ മതിലുകള്‍ പണിയാനുള്ള കുത്സിത ശ്രമങ്ങള്‍ക്കെതിരായ ഒന്നിച്ചുള്ള ശബ്ദമാണ് ഇത്തരം സംഗമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഫറൂഖ് കാസ്മി അധ്യക്ഷത വഹിച്ചു. പാക്യാര ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് മുസ്തഫ ബാഖവി റമസാന്‍ പ്രഭാഷണം നടത്തി
കൊപ്പല്‍ ചന്ദ്ര ശേഖരന്‍ റമസാന്‍ സന്ദേശം നല്‍കി. ചെന്നൈ റീജന്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം ടെക്കില്‍ ഒന്നാം റാങ്ക് നേടിയ കെ. റോഷന്‍ ജബീന് സ്വീകരണം നല്‍കി ഉദുമക്കാര്‍ കൂട്ടായ്മയുടെ സ്‌നേഹോപഹാരം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി സമ്മാനിച്ചു. ഞായറാഴ്ച വിവാഹിതയായ കൂട്ടായ്മ അംഗം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്ട്രക്ചറല്‍ എഞ്ചിനീയര്‍ എന്‍. അര്‍ഷയ്ക്കും വരന്‍ തിരുവനന്തപുരം സിഇടിയിലെ സ്ട്രക്ചറല്‍ എഞ്ചിനീയര്‍ (പി.എച്ച്ഡി) എം.പി നവീനും ഡോ. ഖാദര്‍ മാങ്ങാട് ഉപഹാരം സമ്മാനിച്ചു. കൂട്ടായ്മ അംഗങ്ങളായ എം.എ. ഹസ്സന്‍, ബി.എം സാദിഖ് കോട്ടിക്കുളം, മല്ലിക ഗോപാലന്‍ ,രാഘവന്‍ ഉദുമ, കെ.എ ഷുക്കൂര്‍, ഡോ. നൗഫല്‍ കളനാട്, ഡോ. കെ.എ. മുഹമ്മദ് ഫയാസ്, കെ.വി.ബാലകൃഷ്ണന്‍, മുജീബ് മാങ്ങാട്, ഗിരിധര്‍ രാഘവ്, എന്‍.എ. ഭരതന്‍, ഹരീഷ് പാലക്കുന്ന്, പാലക്കുന്നില്‍ കുട്ടി, റഹ് മാന്‍ പൊയ്യയില്‍, കെ.കെ. ഷാഫി കോട്ടക്കുന്ന്, ബാബു പാണത്തൂര്‍, എന്‍. അച്ചുതന്‍, ഭാസ്‌കര്‍ ഉദുമ, വൈ. കൃഷ്ണദാസ് സംബന്ധിച്ചു. ഡോ. അബ്ദുല്‍ അഷറഫ് സ്വാഗതവും സി.കണ്ണന്‍ പാലക്കുന്ന് നന്ദിയും പറഞ്ഞു.

0Shares