ഉപ്പള കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ഓഫിസ് ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing ഉപ്പള കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ഓഫിസ് ഉദ്ഘാടനം ചെയ്തു

ഉപ്പള: ഉപ്പളയിലെ ഒരു പറ്റം മനുഷ്യ സ്‌നേഹികള്‍ ചേര്‍ന്ന് രൂപീകരിച്ച കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ ഓഫിസ് ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗ ബാധിതര്‍ക്കുള്ള ജില്ലയിലെ തന്നെ ആദ്യത്തെ സ്വകാര്യ കേന്ദ്രമാണ് യു.സി.സി .എഫ്. കാന്‍സര്‍ രോഗം പൂര്‍ണമായും ചികില്‍സിച്ചു മാറ്റാന്‍ കഴിയുമെന്നും, തുടക്കത്തിലേ കണ്ടെത്തണമെന്നും ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച മംഗളൂരുവിലെ പ്രശസ്ത ഓണ്‌ക്കോളോജിസ്‌ററ് ഡോക്ടര്‍ കൃഷ്ണപ്രസാദ് പറഞ്ഞു.
തുടര്‍ന്ന് വ്യാപാരി ഭവനില്‍ നടന്ന ബോധ വല്‍ക്കരണ സെമിനാര്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ മുഹമ്മദ് മോന്നു ഹിന്ദുസ്ഥാന്‍ അധ്യക്ഷനായി. ഓണ്‌കൊളോജിസ്‌ററ് സര്‍ജന്‍ ഡോ.റോഹന്‍ ഗട്ടി, ഡോ.നമിത്ത് ഡിസൂസ എന്നിവര്‍ ക്ലാസ്സെടുത്തു. ഡോ.അനു, ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് എ.കെ.എം അഷ്റഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാഹുല്‍ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബഹ്റിന്‍ മുഹമ്മദ്, അബൂ തമാം, പി.ബി ഷഫീക്, ലണ്ടന്‍ മുഹമ്മദ് ഹാജി, പി.എം സലിം, ഷൂക്കൂര്‍ ഹാജി, എം അബ്ബാസ്, എം.ബി യൂസുഫ്, തമ്പാന്‍ നായര്‍, സത്യന്‍ സി ഉപ്പള, പി.എം കാദര്‍, സുജാത ഷെട്ടി, ആസിഫ്, അഷാഫ്, റൈഷാദ് ഗോള്‍ഡന്‍ റഹ്മാന്‍ തുടങ്ങിയവരും വനിതാ വിങ് ഭാരവാഹികളും സംസാരിച്ചു. സിദ്ധീഖ് കൈകമ്പ സ്വാഗതവും മജീദ് പച്ചമ്പള നന്ദിയും പറഞ്ഞു.

0Shares