ഉപ്പളയില്‍ കാര്‍ മരത്തിലിടിച്ച് പിഞ്ചു കുഞ്ഞടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

  • Post category:local news
  • Reading time:1 min read
You are currently viewing ഉപ്പളയില്‍ കാര്‍ മരത്തിലിടിച്ച് പിഞ്ചു കുഞ്ഞടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

കാസര്‍കോട്: ഉപ്പളയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ നയാബസാര്‍ പെരിങ്കടി ദേശിയ പാതയിലാണ് അപകടം നടന്നത്. മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു കുടുംബം. ചെങ്കള, ചേരൂരിലെ മുഹമ്മദ് മസൂദ്(23), സീനത്ത്(28), മക്കളായ ജിഷാദ(ഒന്നര), അഹമ്മദ് ആസിഫ്(5) റിസ്വാന്‍(14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

0Shares