ഉദുമ: ബേവൂരി സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ 15 – വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ നാലുമുതല്‍ ഒമ്പതുവരെ ഒന്നാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം സംഘടിപ്പിക്കുന്നു. നാലിന് യന്ത്രമനുഷ്യന്‍ (തൃശൂര്‍ സദ്ഗമയ),അഞ്ചിന് ഇവന്‍ നായിക (ഓച്ചിറ നാടക രംഗം), ആറിന് സുപ്രീം കോര്‍ട്ട്(കൊല്ലം അനശ്വര ), ഏഴിന് കപട ലോകത്തിലെ ശരികള്‍ (അമ്പലപ്പുഴ സാരഥി), എട്ടിന് ഓലപ്പുര (വടകര കാഴ്ച കമ്യൂണിക്കേഷന്‍സ്), ഒന്‍പതിന് നമ്മള്‍ നടന്ന വഴികള്‍ (കോഴിക്കോട് രംഗമിത്ര) എന്നി നാടകങ്ങള്‍ മത്സരത്തില്‍ അരങ്ങേറും. നാടകോല്‍സവത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കഥാകൃത്തും നാടകപ്രവര്‍ത്തകനുമായ സന്തോഷ് പനയാല്‍ ഉദ്ഘാടനം ചെയ്തു.
ടി.കെ അഹമ്മദ് ശാഫി അധ്യക്ഷനായി. ഗ്രന്ഥാലയം പ്രസിഡന്റും മുന്‍ എംഎല്‍എ യുമായ കെ.വി കുഞ്ഞിരാമന്‍ പരിപാടികള്‍ വിശദീകരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ വിജയകുമാര്‍ സ്വാഗതവും കെ വി ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. മനോജ് മേഘ രൂപ കല്‍പന ചെയ്ത ഗ്രന്ഥാലയത്തിന്റെ എംബ്ലം പ്രകാശനം ചെയ്തു. പഞ്ചായത്തംഗം കെ സന്തോഷ് കുമാര്‍, ടി രാജന്‍, പി.വി രാജേന്ദ്രന്‍, കുമാരന്‍ നായര്‍, രചന അബ്ബാസ്, എച്ച് ഉണ്ണികൃഷ്ണന്‍, അബ്ബാസ് പാക്യാര, രവീന്ദ്രന്‍ കൊക്കാല്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ വി കുഞ്ഞിരാമന്‍ (ചെയര്‍മാന്‍), കെ വിജയകുമാര്‍ (ജനറല്‍ കണ്‍വീനര്‍).
