
മദീന/ കാസർകോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പടന്ന യൂണിറ്റ് വൈസ് പ്രസിഡന്റ് ജില്ലാ കൗൺസിൽ അംഗവുമായ എ.കെ.അഷറഫ് അന്തരിച്ചു. ഉംറ തീർത്ഥാടനത്തിനിടെ മദീനയിൽവെച്ച് വ്യാഴാഴ്ച ഇന്ത്യൻ സമയം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. പടന്ന സ്വദേശിയാണ്.
കുടുംബത്തോടപ്പം ഈ മാസം ഇരുപത്തി ഒന്നാം തിയതിയാണ് യാത്ര പുറപ്പെട്ടത്. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനിടെയായിരുന്നു മരണം. ഭാര്യ: ഫർസാന വി.പി, മക്കൾ: ഫർസീൻ ഖാലിദ്, സൽഫ ഫാത്തിമ. മദീനയിൽ അസർ നിസ്‌കാരത്തിന് ശേഷം മയ്യത്ത് ഖബറടക്കും.
