കാസര്‍കോട്: പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, കാന്‍ ഫെഡ് ജില്ലാ കമ്മിറ്റികളുടെ ഈ വര്‍ഷത്തെ സാമൂഹ്യ പ്രവര്‍ത്തക അവാര്‍ഡ് പ്രഖ്യാപിച്ചു. പി.എന്‍.പണിക്കര്‍ അവാര്‍ഡിന് ഡോ. ജമാല്‍ അഹമ്മദും, മടിക്കൈ കുഞ്ഞിക്കണ്ണന്‍ അവാര്‍ഡിന് പി.എ.തോമസും, കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അവാര്‍ഡിന് കെ.വി.സായി ദാസും, അഡ്വ. കെ.പുരുഷോത്തമന്‍ അവാര്‍ഡിന് അഡ്വ.പി.പി.ശ്യാമള ദേവിയും, സുശീലഗോപാലന്‍ അവാര്‍ഡിന് പി.വി.തമ്പായി ബിരിക്കുളവും അര്‍ഹരായി.
മാര്‍ച്ച് ഒന്നിന് രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ദിനത്തില്‍ മന്ത്രി കെ.ടി.ജലീല്‍ അവാര്‍ഡ് വിതരണം ചെയ്യും. കെ.പി.കുഞ്ഞിക്കണ്ണന്‍, പ്രൊഫ: കെ.പി.ജയരാജന്‍, കെ.വി.രാഘവന്‍, സി.കെ.ഭാസ്‌ക്കരന്‍, ഇ. രാഘവന്‍, കാവുങ്കല്‍ നാരായണന്‍, സി.സുകുമാരന്‍ എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണയ കമ്മറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ഈവര്‍ഷത്തെ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു