ഇലക്ട്രോണിക്സ് റിപ്പേര്‍ കടയുടമ താമസ സ്ഥലത്ത് മരിച്ച നിലയില്‍

  • Post category:obitury
  • Reading time:1 min read
You are currently viewing ഇലക്ട്രോണിക്സ് റിപ്പേര്‍ കടയുടമ താമസ സ്ഥലത്ത് മരിച്ച നിലയില്‍

തളിപ്പറമ്പ്: ഇലക്ട്രോണിക്സ് റിപ്പേര്‍ കടയുടമയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പം പനക്കാട്ടെ എ.കെ.രവീന്ദ്രന്‍ നമ്പ്യാറാണ്(65)മരിച്ചത്. തൃച്ചംബരം ചിന്‍മയ സ്‌കൂളിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്വാര്‍ട്ടേഴ്സിന് മുന്നിലായി ടി.വി ഉള്‍പ്പെടെ ഇലക്ട്രോണിക്സ് റിപ്പേര്‍ കട നടത്തിവരികയായിരുന്നു. തളിപ്പറമ്പിലെ ആദ്യകാല കാമറാ മെക്കാനിക്കുമായിരുന്നു. ഇരുകാലുകള്‍ക്കും അസുഖം ബാധിച്ചതിനാല്‍ വാക്കര്‍ ഉപയോഗിച്ചാണ് നടന്നിരുന്നത്. കട തുറന്നുകാണാത്തതിനാല്‍ അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് മുറി അകത്തുനിന്നും പൂട്ടിയ നിലയില്‍ കണ്ട് പോലീസിലറിയിച്ചത്. പോലീസ് എത്തി വാതില്‍ ബലമായി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: എം.പി സുമതി. മകന്‍: ത്രിലോക്. സഹോദരങ്ങള്‍: നാരായണി കുട്ടിയമ്മ, നാരായണന്‍, ഡോ: രാമചന്ദ്രന്‍ (ലണ്ടന്‍), ചന്ദ്രശേഖരന്‍ (പൂന), ഗൗരി (ഹൈദരാബാദ്), ചന്ദ്രലേഖ (ഏറണാകുളം).

0Shares