ഇരയാണെന്ന് കരുതി എട്ടുവയസുള്ള പെണ്‍കുട്ടിയെ ഭീമന്‍ പരുന്ത് പിടികൂടി;പിന്നീട് സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing ഇരയാണെന്ന് കരുതി എട്ടുവയസുള്ള പെണ്‍കുട്ടിയെ ഭീമന്‍ പരുന്ത് പിടികൂടി;പിന്നീട് സംഭവിച്ചത്

ബിഷ്‌കെക്ക്(കിര്‍ഗിസ്ഥാന്‍); ഭീമന്‍ പരുന്തിന്റെ പിടിയില്‍നിന്നും എട്ടുവയസുകാരിയെ രക്ഷപെടുത്തി. ഇരയാണെന്ന് കരുതി എട്ടുവയസുള്ള പെണ്‍കുട്ടിയെ ലക്ഷ്യമാക്കി പറന്നെത്തിയ ഭീമന്‍ പരുന്ത് പെണ്‍കുട്ടിയെ റാഞ്ചാന്‍ ശ്രമിച്ചെങ്കിലും ഓടിക്കൂടിയവര്‍ കുട്ടിയെ രക്ഷിക്കുകയായിരുന്നു. കിര്‍ഗിസ്ഥാനിലെ ഇസൈക് കുല്‍ മേഖലയില്‍പെട്ട വിനോദസഞ്ചാര സ്ഥലത്താണ് സംഭവം.കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിലേര്‍പ്പെട്ട പെണ്‍കുട്ടി കുറച്ചകലെ ഗ്രൗണ്ടില്‍ കുതിര സവാരിയും മത്സരങ്ങളും നടക്കുന്നത് വീക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് ഭീമാകാരനായ പരുന്ത് ഗ്രൗണ്ടിലേയ്ക്ക് താഴ്ന്നു പറന്ന് പെണ്‍കുട്ടിയെ റാഞ്ചാന്‍ ശ്രമിച്ചത്. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ കുട്ടി നിലത്തുവീണു. സമീപമുണ്ടായിരുന്നവരും കുതിരസവാരിയിലേര്‍പ്പെട്ടവരും ഓടിവന്ന് പരുന്തിന്റെ കാലില്‍ നിന്ന് കുട്ടിയെ വേര്‍പെടുത്തി. പരുന്തിനെ പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. പരുന്തിന്റെ ആക്രമണത്തില്‍ കുട്ടിയുടെ മുതുകില്‍ സാരമായി മുറിവേറ്റിട്ടുണ്ട്. നിരവധി തുന്നുകളിടേണ്ടിവന്നെങ്കിലും കുട്ടി ഇപ്പോള്‍ സുരക്ഷിതയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വിനോദസഞ്ചാരത്തിനിടെ വീഡിയോ പകര്‍ത്തുകയായിരുന്നു ഒരാളുടെ ക്യാമറയില്‍ പരുന്തിന്റെ ആക്രമണ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വളരെ ദുരെനിന്നാണെങ്കിലും പരുന്തിന്റെ ആക്രമണം ദൃശ്യങ്ങളില്‍ വളെരെ വ്യക്തമാണ്. ചിറകിന് ആറടിയോളം വലിപ്പമുള്ള അസാധാരണ വലിപ്പമുള്ള പരുന്താണിതെന്നും ഇരയായി ഇവ ചെറിയ ആട്ടിന്‍ കുട്ടി ഉള്‍പ്പടെയുള്ള വലിപ്പമുള്ളവയെ റാഞ്ചിയെടുക്കുന്നത്തില്‍ കരുത്തുറ്റവയാണെന്നും കിര്‍ഗിസ്ഥാനിലെ പക്ഷി നിരീക്ഷകര്‍ പറഞ്ഞു.

0Shares