ഇമ്രാന്‍ ഖാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നരേന്ദ്ര മോദിക്കു ക്ഷണമില്ല; ഇന്ത്യയില്‍ നിന്ന് മറ്റു പ്രമുഖര്‍ക്കും ക്ഷണം

  • Post category:news
  • Reading time:1 min read
You are currently viewing ഇമ്രാന്‍ ഖാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നരേന്ദ്ര മോദിക്കു ക്ഷണമില്ല; ഇന്ത്യയില്‍ നിന്ന് മറ്റു പ്രമുഖര്‍ക്കും ക്ഷണം

പാക്കിസ്ഥാന്‍: ഭരണം മാറിയാലും പാക്കിസ്ഥാന് ഇന്ത്യയോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്ന് വ്യക്തമായി. നിയുക്ത പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ക്ഷണമില്ല. ഇന്ത്യയില്‍ നിന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍, മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, നവ്‌ജോത് സിംഗ് സിദ്ധു എന്നിവര്‍ക്ക് ക്ഷണം. പാര്‍ട്ടി വക്താവ് ഫഫാദ് ചൗദരിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ആഗസ്റ്റ് പതിനൊന്നിനാണ് ദ പാകിസ്ഥാന്‍ സെഹ്രീക്- ഇ- ഇന്‍സാഫ് പാര്‍ട്ടി നേതാവായ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ സാര്‍ക് രാജ്യങ്ങളിലെ മുഴുവന്‍ നേതാക്കളേയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടി പിന്നീട് ഇക്കാര്യം തള്ളിക്കളയുകയായിരുന്നു.

0Shares