ഇമ്മാനുവല്‍ സില്‍ക്‌സില്‍ ‘പാട്ടിനൊപ്പം പത്തു പവന്‍’ ഓഫര്‍ സമ്മാനം വിതരണം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing ഇമ്മാനുവല്‍ സില്‍ക്‌സില്‍ ‘പാട്ടിനൊപ്പം പത്തു പവന്‍’ ഓഫര്‍ സമ്മാനം വിതരണം ചെയ്തു

കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്‌സില്‍ ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയ ‘പാട്ടിനൊപ്പും പത്തുപവന്‍’ ഓഫറിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷോറൂമില്‍ വെച്ച് നടന്ന ചടങ്ങില്‍ കേരളം വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാപ്രസിഡണ്ട് അഹമ്മദ് ഷെരീഫ് സമ്മാന വിതരണം നടത്തി.വ്യാപാരി വ്യവസായി കാഞ്ഞങ്ങാട് യൂനിറ്റ് പ്രസിഡണ്ട് അഹമ്മദ് ഹാജി മുഖ്യാഥിതിയായിരുന്നു. ഓണത്തോടനുബന്ധിച്ചുള്ള 48 മണിക്കുര്‍ നറുക്കെടുപ്പ് വ്യാപാരി വ്യവസായി ജനറല്‍ സെക്രട്ടറി പീറ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പത്തു ഗോള്‍ഡ് കോയിന്‍ നേടിയവരുടെ സമ്മാനങ്ങളും വിതരണം ചെയ്തു. പാര്‍ട്ണര്‍ സക്കറിയ, ജനറല്‍ മാനേജര്‍ ഇബ്രഹിം പി.ആര്‍.ഒ നാരായണന്‍ സംബന്ധിച്ചു.പത്തു പവന്‍ സ്വര്‍ണ സമ്മാനത്തിന് അര്‍ഹത നേടിയത് ടി.വി ചിന്താമണി (ഉദുമ -കൂപ്പണ്‍ നമ്പര്‍ -13800) ആയിരുന്നു. ഓരോ 48 മണിക്കൂറിലും ഒരു പവന്‍ സ്വര്‍ണം നറുക്കെടുപ്പിലൂടെ അര്‍ഹരായവര്‍; ജുഹാന ജെസ്ലിന്‍ കെ (നീലേശ്വരം കൂപ്പണ്‍ നമ്പര്‍ 2669), ലളിത നാരായണന്‍ (കാഞ്ഞങ്ങാട് കൂപ്പണ്‍ നമ്പര്‍2772), ശ്രീഹരി( വെള്ളരിക്കുണ്ട് കൂപ്പണ്‍ നമ്പര്‍ 22082), രമകുമാര്‍ (തൈകടപ്പുറം കൂപ്പണ്‍ നമ്പര്‍ 12367).ഇമ്മാനുവല്‍ സില്‍ക്‌സില്‍ ഓണം ബക്രീദ് ഷോപ്പിങ് ഫെസ്റ്റിവലില്‍ ഓരോ 48 മണിക്കൂറിലും ഒരു പവന്‍ സ്വര്‍ണ സമ്മാനമാണ് ഉപഭാക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഒപ്പം ഏറ്റവും ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഓണം ഇക്കണോമിക് ബസാറും പ്രവര്‍ത്തിച്ചുവരുന്നു. സാരികള്‍ ലേഡീസ് വെയറുകള്‍ കിഡ്‌സ്വെയറുകള്‍ എന്നിവയുടെ വില 199 രൂപയില്‍ ആരംഭിക്കുന്നു. ജെന്റ്‌സ് വെയറുകള്‍ 299 രൂപയില്‍ ആരംഭിക്കുന്നു.

0Shares