ഇമ്മാനുവല്‍ സില്‍ക്‌സില്‍ ഓണം – ബക്രീദ് ഷോപ്പിംങ് ഫെസ്റ്റിവലിന് തുടക്കമായി

  • Post category:news
  • Reading time:1 min read
You are currently viewing ഇമ്മാനുവല്‍ സില്‍ക്‌സില്‍ ഓണം – ബക്രീദ് ഷോപ്പിംങ് ഫെസ്റ്റിവലിന് തുടക്കമായി

കാഞ്ഞങ്ങാട്: ഈമാസം 31 വരെ നടക്കുന്ന ഇമ്മാനുവല്‍ സില്‍ക്‌സില്‍ ഓണം-ബക്രീദ് ഷോപ്പിംങ് ഫെസ്റ്റിവലിന് തുടക്കമായി. ഫെസ്റ്റിവലിനോടനുബന്ധിച്ച് വ്യത്യസ്തമായ സമ്മാന പദ്ധതികളാണ് ഇമ്മാനുവല്‍ സില്‍ക്‌സ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഓരോ 48 മണിക്കൂറിലും ഒരു പവന്‍ ഗോള്‍ഡ് ആണ് ഉപഭോക്താക്കള്‍ക്കായി സമ്മാനമായി നല്‍കുന്നത്. ഓരോ 1000 രൂപയുടെ പര്‍ച്ചെയ്‌സിനും ഓരോ സമ്മാന കൂപ്പണ്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി എക്കോണമി ബസാര്‍ ആരംഭിച്ചിരിക്കുന്നു. കിഡ്‌സ് വെയര്‍, സാരീസ്, ലേഡീസ് വെയര്‍, എന്നിവ 199 രൂപയില്‍ തുടങ്ങുന്നു. ജെന്‍സ് വെയര്‍ 299 രൂപയില്‍ തുടങ്ങുന്നു. ലോകോത്തര ബ്രാന്‍ഡ് കളുടെ വിപുലമായ ശേഖരം, വിവാഹ വസ്ത്രങ്ങള്‍, ലാച്ചാ, ചോളി, വെഡിംങ് ഗൗണ്‍ തുടങ്ങിയ വിഭാഗങ്ങളിലായി വിപുലമായ വസ്ത്ര ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഷോപ്പിംങ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ നിര്‍വഹിച്ചു. ആദ്യവില്‍പ്പന ജോളി ബേക്കറി മാനേജിംങ് ഡയറക്ടര്‍ ബല്‍രാജ്, ഡോ. ഷാര്‍മിള ബല്‍രാജ് ഏറ്റുവാങ്ങി. ചടങ്ങിനോടനുബന്ധിച്ച് നടന്ന പട്ടിനൊപ്പം പത്ത് പവന്‍ ഓഫറിന്റെ നറുക്കെടുപ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ നിര്‍വഹിച്ചു.ഒന്നാം സമ്മാനമായ 10 പവന്‍ സ്വര്‍ണം കരസ്ഥമാക്കിയത് കൂപ്പണ്‍ നമ്പര്‍ 13800- ടി.വി ചിന്താമണി(ഉദുമ)ക്കാണ്. ചടങ്ങില്‍ ഇമ്മാനുവല്‍ സില്‍ക്‌സ് സി.ഇ.ഒ ടി.ഒ. ബൈജു, ഗ്രൂപ്പ് ജി.എം.ഇബ്രാഹിം, പാര്‍ട്ട്ണര്‍ സക്കറിയ, പി.ആര്‍.ഒ, നാരായണന്‍, മാനേജര്‍മാരായ സന്തോഷ് ടി, നാരായണന്‍ ടി.പി എന്നിവര്‍ പങ്കെടുത്തു.

0Shares