ഇന്‍ഫര്‍മേഷന്‍ വകുപ്പിൻ്റെ ചിത്രങ്ങളുടെ പ്രദര്‍ശന പവലിയന്‍ പി കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ഇന്‍ഫര്‍മേഷന്‍ വകുപ്പിൻ്റെ ചിത്രങ്ങളുടെ പ്രദര്‍ശന പവലിയന്‍  പി കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്(കാസർകോട്): സംസ്ഥാന സര്‍ക്കാറിൻ്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കേരള സര്‍ക്കാറിൻ്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യവുമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്. അലാമിപ്പളളി പുതിയ ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയ ചിത്രങ്ങളുടെ പ്രദര്‍ശന പവലിയൻ പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിൻ്റെ ആയിരം നല്ലദിനങ്ങള്‍ എന്ന സന്ദേശത്തോടെ രണ്ടര വര്‍ഷ കാലയളവില്‍ നടപ്പിലാക്കിയിട്ടുള്ള വിവിധ പദ്ധതികളുടെയും ,ആരോഗ്യ രംഗത്തെ വളര്‍ച്ചകളുടെയും, ട്രാന്‍സ് ജെന്‍ഡേഴ്‌സടക്കം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കുമായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും, വികസന പ്രവര്‍ത്തനങ്ങളും, പ്രളയം തകര്‍ത്ത കേരളത്തിൻ്റെ പുനസൃഷ്ടിയും ഉള്‍ക്കൊളിച്ചുള്ള നൂറിലധികം ചിത്രങ്ങളാണ് മൂന്നു സ്റ്റാളുകളിലായി പ്രദര്‍ശനത്തിനൊരുക്കിയിട്ടുള്ളത്.

കൂടാതെ ജില്ലയില്‍ നടപ്പിലാക്കിയിട്ടുള്ള വികസന പദ്ധതികളുടെ ഫോട്ടോകളും ഇന്‍ഫര്‍മേഷന്‍ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള ഏഴോളം പുസ്തകങ്ങളും വില്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്. സര്‍ക്കാറിൻ്റെ വിവിധ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലഘുലേഖകളും, പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. കൂടാതെ പി.ആര്‍.ഡി യുടെ നേതൃത്യത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊളളിച്ചുള്ള ഡോക്യുമെന്ററിയുടെ തത്സമയം സംപ്രേഷണവും ചെയ്യുന്നുണ്ട്. ഈ മാസം 27 വരെയാണ് പ്രദര്‍ശനം. ഉദ്ഘാടന ചടങ്ങില്‍ പി.ആര്‍.ഡി കണ്ണൂര്‍ മേഖല ഡപ്യൂട്ടി ഡയരക്ടര്‍ കെ.പി അബ്ദുള്‍ ഖാദര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ടി ജോണ്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

0Shares