ഇന്റീരിയല്‍ ഡെക്കറേഷന്‍ മേഖലയിലെ കരാറുകാര്‍ക്ക് സംഘടന വരുന്നു; കാസര്‍കോട് ജില്ലാ കമ്മിറ്റി ഈമാസം 10 നു രൂപീകരിക്കും

  • Post category:local news
  • Reading time:1 min read
You are currently viewing ഇന്റീരിയല്‍ ഡെക്കറേഷന്‍ മേഖലയിലെ കരാറുകാര്‍ക്ക് സംഘടന വരുന്നു; കാസര്‍കോട് ജില്ലാ കമ്മിറ്റി ഈമാസം 10 നു രൂപീകരിക്കും

കാസര്‍കോട്: ഇന്റീരിയല്‍, എക്‌സ്റ്റീരിയല്‍ ഡെക്കറേഷന്‍ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും കരാറുകാരുടെ ഉന്നമനത്തിനും സംഘടന വരുന്നു. ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ കണ്‍സള്‍ട്ടന്റ് ആന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നത്. ഐ.ഇ.സി.എ സംഘടനയുടെ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. ഇപ്പോള്‍ വിവിധ ജില്ലാ കമ്മിറ്റികളുടെ രൂപീകരണം നടന്നു വരികയാണ്. കാസര്‍കോട് ജില്ലാകമ്മറ്റി രൂപീകരണം നവംബര്‍ പത്തിന് ഉച്ചയ്ക്ക് രണ്ടിനു ഹോട്ടല്‍ ഹൈവേ കാസ്റ്റില്‍ നടക്കും. സംഘടനയുടെ സംസ്ഥാന നേതാക്കളും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.ജി.സി ബഷീര്‍ തുടങ്ങിയ ജനപ്രതിനിധികളും രൂപീകരണയോഗത്തില്‍ സംബന്ധിക്കും. സംസ്ഥാനത്ത് ഈ മേഖലയില്‍ ആറായിരത്തോളവും കാസര്‍കോട് ജില്ലയില്‍ 250 ഓളം കരാറുകാരുണ്ട്.

 

0Shares