ഇന്ന് കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ ഓടിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കാന്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ന് കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ ഓടിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കാന്‍

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കാന്‍ കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ ഓട്ടം നടത്തി. പ്രൈവറ്റ് ബസ് ഓപ്പേേററ്റഴ്സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി നിര്‍ദേശ പ്രകാരം ജില്ലയിലെ 450 ബസുകളാണ് ഓടിയത്. ബസ് ജീവനക്കാര്‍ വേതനം ഉപേക്ഷിച്ച് കാരുണ്യ യാത്രയ്ക്ക് കൈകോര്‍ത്തു. സൗജന്യ യാത്രക്കാരും വിദ്യാര്‍ഥികളും മുഴുവന്‍ ചാര്‍ജും നല്‍കി. മറ്റ് യാത്രക്കാരില്‍ പലരം സ്വന്തം വാഹനം ഒഴിവാക്കി സ്വകാര്യ ബസുകളില്‍ യാത്ര ചെയ്ത് സഹകരിച്ചു. ഫെഡറേഷന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രളയ സ്വാന്തന യാത്ര ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ത് ബാബു ഫ്ളാഗ് ഓഫ് ചെയ്തു.

ആര്‍.ഡി.ഒ കെ.അബ്ദുല്ല ഷുക്കൂര്‍, കാസര്‍കോട് ഡി.വൈ.എസ്.പി പി.സുകുമാരന്‍, പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ. ഷാഫി, പ്രൈവറ്റ് ബസ് ഓപ്പേേററ്റഴ്സ് ഫെഡറേഷന്‍ താലൂക്ക് പ്രസിഡന്റ് എന്‍.എം. ഹസൈനാര്‍, സി.എം. മുഹമ്മദ് കുഞ്ഞി, ട്രഷര്‍ ശങ്കര്‍ നായക്, വി.എം ശ്രീപതി, എന്‍.എം. മുഹമ്മദ്, കെ.ബാലന്‍, അബ്ദുല്‍ കാദര്‍, ഇബ്രാഹിം, മറ്റു ബസുടമകളും പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു.

0Shares