
ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയ ഇന്ത്യ ഇപ്പോൾ കടുത്ത സാമ്പത്തിക തകർച്ചയുടെ നടുവിലാണെന്ന് ഐ.എം.എഫ് മിഷൻ ചീഫ്(ഇന്ത്യ) റനിൽ സൽഗഡോ . സാമ്പത്തിക തകർച്ചയിൽ നിന്ന് കര കയറാൻ ഇന്ത്യ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്) വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഉപഭോഗത്തിലും നിക്ഷേപത്തിലും നേരിട്ട തകർച്ചയും നികുതി വരുമാനത്തിലെ ഇടിവും മറ്റ് ഘടകങ്ങളും ലോകത്തിലെ വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യക്ക് വിഘാതം സൃഷ്ടിച്ചതായിട്ടാണ് ഐ.എം.എഫ് വിലയിരുത്തല്‍ .
നിലവിലുള്ള സാമ്പത്തിക മാന്ദ്യം വിലയിരുത്തുമ്പോൾ ഇന്ത്യക്ക് ഉയർന്ന വളർച്ചയുടെ വഴിയിലേക്ക് എത്താൻ അടിയന്തര നടപടികൾ ആവശ്യമാണ്. ഉയർന്ന വായ്പയും പലിശ അടവും പരിഗണിക്കുമ്പോൾ വളർച്ചയെ സഹായിക്കുന്ന തരത്തിൽ വിനിയോഗത്തെ ത്വരിതപ്പെടുത്താൻ സർക്കാറിന് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്വ്യവസ്ഥക്ക് വായ്പ നൽകാനുള്ള കഴിവ് വർദ്ധിപ്പിക്കാനായി സാമ്പത്തിക മേഖലയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള നടപടികൾ ഇന്ത്യ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
