
കാസർകോട്: ഇന്ത്യ എല്ലാവരുടേതുമാണ് എന്ന സന്ദേശമുയർത്തി 11ന് നീലേശ്വരത്ത് നിന്നും പ്രയാണമാരംഭിക്കുന്ന മുസ് ലിം ലീഗ് ജില്ലാ ദ്വിദിന ദേശ് രക്ഷാ മാർച്ചിൽ അഭിഭാഷകരെ അണിനിരത്താൻ കേരള ലോയേഴ്സ് ഫോറം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.യോഗത്തില്‍ പ്രസിഡണ്ട് അഡ്വ. എം. ടി. പി കരീം അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ എൻ.എ ഖാലിദ് ,അഡ്വ സക്കീർ അഹമ്മദ് ,അഡ്വ. ബി. കെ ഷംസുദ്ദീൻ ,അഡ്വ ഷാഫി ,അഡ്വ സി. എച്ച് നുസൈബ് ,അഡ്വ. പി. എസ് ജുനൈദ് ,അഡ്വ. ഷമീറഫൈസൽ ,അഡ്വ. ആയിഷ തസ്നീം, അഡ്വ. ആയിഷ സഫീറ ,അഡ്വ. ഫാത്തിമത്ത് സുഹറ ,അഡ്വ. കാസിം എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പി. എ ഫൈസൽ സ്വാഗതം പറഞ്ഞു.
