ഇനി രണ്ടല്ല, ഐഡിയയും വോഡഫോണും വരുന്ന മാര്‍ച്ചില്‍ ലയിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഇനി രണ്ടല്ല, ഐഡിയയും വോഡഫോണും വരുന്ന മാര്‍ച്ചില്‍ ലയിക്കുന്നു

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2018 മാര്‍ച്ചോട് കൂടി നിലവില്‍ ഇന്ത്യന്‍ ടെലികോം വിപണിയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള വോഡഫോണും ഐഡിയയും തമ്മില്‍ ലയിക്കുന്നു. ജിയോ ഉയര്‍ത്തിയ വെല്ലുവിളിയാണ് ഇരു കമ്പനികളെയും ലയിക്കാന്‍ പ്രേരിപ്പിച്ചതിന് പിന്നില്‍ എന്ന് കമ്പനി അധികൃതര്‍ മുന്‍പ് വിശദീകരിച്ചിരുന്നു.

ഈ വര്‍ഷം തുടക്കത്തില്‍ ഇരുകമ്പനികളും ചേര്‍ന്ന് 23 ബില്ല്യന്‍ ഡോളര്‍ വിലയിരുത്തുന്ന ഒറ്റ കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ വരുന്ന ഒക്ടോബര്‍ 12 ന് ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി ഷെയര്‍ഹോള്‍ഡര്‍മാരുടെയും ക്രെഡിറ്റര്‍മാരുടെയും യോഗം ചേരുന്നുണ്ട്.ഗാന്ധിനഗറില്‍ വച്ചായിരിക്കും ഇത് നടക്കുക. ഇനി രണ്ടിടങ്ങളില്‍ നിന്നുള്ള അനുവാദം കൂടിയേ കിട്ടാനുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

0Shares