
നേരത്തേ തന്നെ സാരിയാണ് തനിക്ക് ഇഷ്ടപ്പെട്ട വേഷമെന്ന് പറഞ്ഞിരുന്ന സായി പല്ലവി പൊതുപരിപാടിയില്‍ ധരിക്കാന്‍ ഏറ്റവും ഇഷ്ടവും സാരിയാണെന്നും പറഞ്ഞിരുന്നു. പ്രേമത്തിലൂടെ മലയാളത്തില്‍ അനേകം ആരാധകരെ സൃഷ്ടിച്ചെടുത്ത സായി പല്ലവി പിന്നീട് കലിയില്‍ എത്തിയപ്പോഴും ഗ്ലാമറസ് വേഷത്തില്‍ എത്താതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, പുതിയ തെലുങ്ക് ചിത്രം ഫിദയിലെ വേഷം ഗ്ലാമറസ് ആയിരുന്നു. സാരിയില്‍ പോലും അല്‍പ്പം സെക്സിയായും ഗ്ലാമറസായുമുള്ള താരത്തിന്റെ മാറ്റം ആരാധകര്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. നേരത്തേ ഗ്ലാമറസാകാനില്ലെന്നും സ്ളീവ്ലെസ് വസ്ത്രങ്ങള്‍ ധരിക്കില്ലെന്നുമെല്ലാം പറഞ്ഞിട്ടുളള സായിക്ക് പക്ഷേ ഈ സിനിമയില്‍ അതെല്ലാം വേണ്ടി വന്നു.

സിനിമയില്‍ കയ്യില്ലാത്ത ഒരു ഗൗണ്‍ താരത്തിന് ധരിക്കേണ്ട ഒരു സീന്‍ വന്നപ്പോള്‍ ഇത്തരം വേഷത്തില്‍ താന്‍ കംഫര്‍ട്ടല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാല്‍ ഈ വേഷം സീനിന് നിര്‍ബന്ധമാണ് എന്ന് പറഞ്ഞപ്പോള്‍ ഇനി ഇത്തരം വേഷം ചെയ്യില്ല എന്ന് പറഞ്ഞുകൊണ്ട് തന്നെ താരം വേഷമിടുകയായിരുന്നു.
