ഇനി അറിയാന്‍ ആരുമില്ല കാസർകോട്ടെ കോപ്‌സിനെ; കാരണം സിനിമാ മേഖലയില്‍ ഉള്ളവര്‍ പോലും അംഗീകരിച്ചു ഇവരുടെ ഫാഷന്‍ വിസ്മയത്തെ.

  • Post category:local news
  • Reading time:1 min read
You are currently viewing ഇനി അറിയാന്‍ ആരുമില്ല കാസർകോട്ടെ കോപ്‌സിനെ; കാരണം സിനിമാ മേഖലയില്‍ ഉള്ളവര്‍ പോലും അംഗീകരിച്ചു ഇവരുടെ ഫാഷന്‍ വിസ്മയത്തെ.

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ എം.ജി റോഡ് ചന്ദ്രഗിരി ജംഗഷനില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കോപ്‌സ് എന്ന സ്ഥാപനം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ച് കാണും. വസ്ത്ര ഫാഷന്‍ രംഗത്തെ പ്രധാന ആകര്‍ഷണവും അവസാന വാക്കുംമായാണ് കോപ്‌സ് എന്ന സ്ഥാപനത്തെ യുവത്വം കാണുന്നത്. മാറിമാറി വരുന്ന ഫാഷന്‍ രംഗത്ത് യുവാക്കളുടെ അഭിരുചിക്കനുസ്സരിച്ച മോഡലുകള്‍ കാസര്‍കോടന്‍ വിപണിയിലെത്തിക്കുന്നതും കോപ്‌സാണ്. ഇതിന് വേണ്ടി പുതിയ ഡിസൈനുകള്‍ രൂപപ്പെടുത്തിയെടുക്കാന്‍ സിനിമാ മേഖലയിലെ ഡിസൈനര്‍മാരുടെ സേവനം ലഭ്യമാക്കുന്നു എന്നതാണ് കോപ്‌സിന്റെ പ്രതേകത.

അതുകെണ്ട് തന്നെ വിവാഹ ആവശ്യങ്ങള്‍ക്കും മറ്റു ആഘോഷങ്ങള്‍ക്കും കോപ്‌സിനെ ആശ്രയിക്കുന്നവരുടെ എണ്ണം നള്‍ക്ക്‌നാള്‍ വര്‍ദ്ധിച്ചുവരുകയാണ്. പുതിയ മോഡലുകള്‍ രൂപപ്പെടുമ്പോള്‍ ഫാഷന്‍ രംഗത്ത് ഒരു വിട്ട് വീഴ്ചയും ചെയ്യാത്ത പുതു തലമുറ വസ്ത്രം തിരഞ്ഞെടുക്കുന്നതും അതിന്റെ ഗുണ നിലവാരം നോക്കിയാണ്. പണം അല്‍പം കൂടിയായാലും ക്വാളിറ്റിയില്‍ ഒട്ടും കുറവ് വരുത്താന്‍ തയ്യാറല്ല പുതുതലമുറ. അതിനാല്‍ ഗുണ നിലവാരത്തിലും ഫാഷനിലും മുന്നിട്ട് നില്‍ക്കുന്ന കോപ്‌സിനെ തിരഞ്ഞെടുക്കാന്‍ കാസര്‍ക്കോട്ടേ മോന്‍ജന്‍മാര്‍ക്ക് അതികം നാള് വേണ്ടിവന്നില്ല.

കാസര്‍ക്കോട്ടേ യുവാക്കളുടെ ഫാഷന്‍ സംഘല്‍പ്പം മനസ്സിലാക്കിയ രണ്ട് യുവാക്കളാണ് കോപ്‌സ് എന്ന സ്ഥാപനത്തിന് ഒരു വര്‍ഷം മുംമ്പ് തുടക്കം കുറിച്ചത്. ഇപ്പോള്‍ ഏവരും ഇഷ്ടപ്പെടുന്ന സ്ഥാപനമായി മാറുമ്പോള്‍ ഇവര്‍ക്ക് ദുബായില്‍, ഡി.ക്യു എന്ന സ്ഥാപനം ആരംഭിക്കാനായതും വലിയ നേട്ടമായി. ദുബായിലെ നൈഫ് പോലീസ് സ്റ്റേഷന്‍ അടുത്തായാണ് ഡി.ക്യു എന്ന സ്ഥാപനം ഇവര്‍ ആരംഭിച്ചിരിക്കുന്നത്. നിലവില്‍ കാസര്‍ക്കോട്ടുള്ള കോപ്‌സിനെ മറ്റു നഗരങ്ങളിലേക്കും വ്യാപിക്കാനുള്ള ആലോചനയിലാണ് ഈ യുവ ബിസിനസ്സുകാര്‍.

0Shares