ഇനി അത് ആവര്‍ത്തിക്കില്ലെന്ന് രഹ്ന ഫാത്തിമ; ജയിലില്‍ കിടന്ന് പൊട്ടിക്കരഞ്ഞു; അയ്യപ്പന്‍ കൊടുത്ത എട്ടിൻ്റെ പണിയെന്ന് വിശ്വാസികള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇനി അത് ആവര്‍ത്തിക്കില്ലെന്ന് രഹ്ന ഫാത്തിമ; ജയിലില്‍ കിടന്ന് പൊട്ടിക്കരഞ്ഞു; അയ്യപ്പന്‍ കൊടുത്ത എട്ടിൻ്റെ പണിയെന്ന് വിശ്വാസികള്‍

കോട്ടയം: കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തതറിഞ്ഞപ്പോള്‍ ആക്ടീവിസ്റ്റ് രഹ്ന ഫാത്തിമ പൊട്ടിക്കരഞ്ഞു. അയ്യപ്പഭക്തരെ അപമാനിച്ചതിന് അയ്യപ്പന്‍ രഹ്നയ്ക്ക് എട്ടിന്റെ പണി കൊടുത്തെന്നായിരുന്നു ഇതേക്കുറിച്ച് വിശ്വാസികള്‍ പറയുന്നത്. ചുംബന സമര നായികയും ആക്ടിവിസ്റ്റുമായ രഹ്നയെ പിന്തുണയ്ക്കാനോ പോസ്റ്റിടാനോ ആരും ധൈര്യം കാണിച്ചതുമില്ല. സോഷ്യല്‍ മീഡിയയിലെ തീപ്പൊരിയായിരുന്ന രഹ്ന ഫാത്തിമ പുറത്തു കാണിച്ചിരുന്ന ധൈര്യമെല്ലാം ജയിലിലെത്തിയതോടെ കൈമോശം വന്നു. പത്തനംതിട്ട സി.ജെ.എം കോടതി ജഡ്ജിയുടെ വീട്ടില്‍ രാത്രി എത്തിക്കുന്നതുവരെ ഇതൊക്കെ പുല്ലാണെന്നു പറഞ്ഞ് ചിരിച്ചിരുന്ന രഹ്ന 14 ദിവസം റിമാന്‍ഡാണെന്നു ജഡ്ജി വിധിച്ചതോടെ പൊട്ടിക്കരഞ്ഞുപോയി. തനിക്ക് അബദ്ധം പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു. കൊട്ടാരക്കര ജയിലില്‍ എത്തിച്ചപ്പോഴും രഹ്ന കരച്ചില്‍ അവസാനിച്ചിരുന്നില്ല. സഹതടവുകാര്‍ കൂകിവിളിച്ച് അപമാനിക്കുക കൂടി ചെയ്തതോടെ രഹ്നയുടെ നിലതെറ്റി. സംഗതി ഇത്രവരുമെന്ന് പ്രതീക്ഷിച്ചുമില്ല. അതേസമയം കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ അപേക്ഷയില്‍ കോടതി വിധി പറയുന്നത് മാറ്റി. നാളെ കേസില്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി പറയും. കഴിഞ്ഞ ദിവസം, കൊച്ചിയില്‍ നിന്നാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹനയെ അറസ്റ്റ് ചെയ്തത്. രഹന ഫാത്തിമ തന്റെ ഫെയിസ്ബുക്കിലിട്ട പോസ്റ്റ് മതസ്പര്‍ദയുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍ രാഘാകൃഷ്ണ മേനോന്റെ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ ബി.എസ്.എന്‍.എല്‍ രഹ്നയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

0Shares