ഇത് പുതിയ മേയ്ക്ക് ഓവര്‍; ബ്രൈഡല്‍ ഗൗണില്‍ തിളങ്ങി അനുപമ പരമേശ്വരന്‍

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ഇത് പുതിയ മേയ്ക്ക് ഓവര്‍; ബ്രൈഡല്‍ ഗൗണില്‍ തിളങ്ങി അനുപമ പരമേശ്വരന്‍

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് അനുപമ പരമേശ്വരന്‍. അഭിനയത്തില്‍ മാത്രമല്ല മുടിയിലും താരം തിളങ്ങി നിന്നിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് ഈ താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന അനുപമ ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ പുതിയ മേയ്ക്ക് ഓവര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

https://www.instagram.com/p/B6gFnaop3YL/?utm_source=ig_web_copy_link

കൊച്ചിയിലെ ഡിസൈനര്‍മാരായ ടിആന്‍ഡ്എം ബൈ മരിയ ടിയ മരിയ തയ്യാറാക്കിയ ബ്രൈഡല്‍ ഗൗണില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. മാത്രമല്ല താരത്തിന്‍റെ ഈ കിടിലന്‍ ലുക്കിന് പിന്നില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശിവയാണ്.

0Shares